ചരിത്രമെഴുതി നിഖാത് സരീന്‍; ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സ്വര്‍ണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th May 2022 09:41 PM  |  

Last Updated: 19th May 2022 09:41 PM  |   A+A-   |  

nikhat

ഫോട്ടോ: ട്വിറ്റർ

 

ഇസ്താംബുള്‍: ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി ഇന്ത്യയുടെ നിഖാത് സരീന്‍. മിന്നും പ്രകടനങ്ങളുമായി റിങില്‍ നിറഞ്ഞ നിഖാതിന് സുവര്‍ണ നേട്ടം. 

ഫൈനലില്‍ തായ്‌ലന്‍ഡിന്റെ ജിറ്റ്‌പോങ് ജുറ്റ്മാസിനെ വീഴ്ത്തിയാണ് നിഖാത് ഇന്ത്യക്കായി സ്വര്‍ണം ഇടിച്ച് നേടിയത്. 52 കിലോ വിഭാഗത്തിലാണ് താരം ലോക ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്. 

ഫൈനല്‍ പോരാട്ടത്തില്‍ നാല് റൗണ്ടുകളിലും മുന്നേറിയ താരം 5-0ത്തിന് വിജയവും സ്വര്‍ണവും പിടിച്ചെടുക്കുകയായിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ വനിതാ താരമായും ഇതോടെ നിഖാത് മാറി. മേരി കോം, സരിത ദേവി, ജെന്നി ആര്‍എല്‍, ലേഖ കെസി എന്നിവരാണ് നേരത്തെ സ്വര്‍ണം തൊട്ട ഇന്ത്യന്‍ താരങ്ങള്‍.

ഈ വാർത്ത കൂടി വായിക്കാം

'എല്ലാ അമ്പയർമാരേയും പുറത്താക്കണം'- റിങ്കു സിങ് ഔട്ടായത് നോബോളിൽ? വീണ്ടും വിവാദം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ