ഇന്നെങ്കിലും ഹംഗര്‍ഗേക്കറിനെ ധോനി തുണയ്ക്കണം; അണ്ടര്‍ 19 ലോകകപ്പ് ഹീറോയ്ക്കായി മുറവിളി 

ഈ വര്‍ഷം അണ്ടര്‍ 19 ലോക കിരീടം നേടിയ ഇന്ത്യന്‍ സംഘത്തിലെ അംഗമാണ് ഹംഗര്‍ഗെക്കര്‍
രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍, എംഎസ് ധോനി/ഫോട്ടോ: ട്വിറ്റര്‍
രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍, എംഎസ് ധോനി/ഫോട്ടോ: ട്വിറ്റര്‍

മുംബൈ: സീസണിലെ തങ്ങളുടെ അവസാന മത്സരത്തിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്ന് ഇറങ്ങുന്നത്. ഇവിടെ രാജ്‌വര്‍ധന്‍ ഹംഗര്‍ഗെക്കറിന് പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിക്കുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു. 

ഈ വര്‍ഷം അണ്ടര്‍ 19 ലോക കിരീടം നേടിയ ഇന്ത്യന്‍ സംഘത്തിലെ അംഗമാണ് ഹംഗര്‍ഗെക്കര്‍. 1.50 കോടി രൂപയ്ക്കാണ് യുവ ഓള്‍റൗണ്ടറെ ചെന്നൈ സ്വന്തമാക്കിയത്. താര ലേലത്തില്‍ മുംബൈ ഇന്ത്യന്‍സുമായി പോരിട്ടാണ് ചെന്നൈ ഹംഗര്‍ഗെക്കറിനെ ടീമിലെത്തിച്ചത്. എന്നാല്‍ സീസണില്‍ ഇതുവരെ താരത്തെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല. 

140 കിമീ വേഗതയില്‍ പന്തെറിയാന്‍ കഴിയുന്ന ഹംഗര്‍ഗേക്കര്‍ അണ്ടര്‍ 19 ലോകകപ്പില്‍ 5 വിക്കറ്റും വീഴ്ത്തി. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാനുള്ള കഴിവും ഹംഗര്‍ഗേക്കറിനുണ്ട്. പ്രശാന്ത് സോളാങ്കിക്ക് പകരം ഹംഗര്‍ഗേക്കറിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ധോനി തയ്യാറാവണം എന്ന് പാര്‍ഥീവ് പട്ടേല്‍ പറഞ്ഞു. 

വെല്ലിവിളി നിറഞ്ഞ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഹംഗര്‍ഗേക്കര്‍  തുറന്ന് കാണിക്കപ്പെടുന്ന സാഹചര്യം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നില്ലെന്നാണ് ചെന്നൈയുടെ മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ് പ്രതികരിച്ചത്. ഫ്‌ളെമിങ്ങിന്റെ പ്രസ്താവന തന്നെ നിരാശനാക്കിയതായി പാര്‍ഥീവ് പട്ടേലും പറയുന്നു.ഹംഗര്‍ഗേക്കറിന് അവസരം നല്‍കാത്തത് ചൂണ്ടി യുവതാരങ്ങള്‍ക്ക് ചേര്‍ന്ന ഇടമല്ല ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്ന വിമര്‍ശനവും ആരാധകരില്‍ന നിന്ന് ഉയരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com