ഡിആര്‍എസ് വിവാദം; ഹെല്‍മറ്റ് എറിഞ്ഞുടച്ച് മാത്യു വേഡ്, താക്കീത് 

ഹെല്‍മറ്റ് ചുമരിലേക്ക് എറിഞ്ഞതുള്‍പ്പെടെയുള്ള മോശം പെരുമാറ്റത്തിനാണ് താക്കീത് നല്‍കിയത്
വിരാട് കോഹ്‌ലി, മാത്യു വേഡ്/വീഡിയോ ദൃശ്യം
വിരാട് കോഹ്‌ലി, മാത്യു വേഡ്/വീഡിയോ ദൃശ്യം

മുംബൈ: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരെ വിക്കറ്റ് നഷ്ടപ്പെട്ടതിന് പിന്നാലെ ഡഗൗട്ടില്‍ പ്രതിഷേധിച്ച ഗുജറാത്ത് താരം മാത്യു വേഡിന് എതിരെ നടപടി. ഹെല്‍മറ്റ് ചുമരിലേക്ക് എറിഞ്ഞതുള്‍പ്പെടെയുള്ള മോശം പെരുമാറ്റത്തിനാണ് താക്കീത് നല്‍കിയത്. 

ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5ല്‍ വരുന്ന ലെവല്‍ 1 കുറ്റമാണ് വേഡിന്റെ ഭാഗത്ത് നിന്നുണ്ടായത്. വേഡ് കുറ്റം സമ്മതിക്കുകയും ചെയ്തു. ലെവല്‍ 1 കുറ്റങ്ങളില്‍ മാച്ച് റഫറിയുടെ തീരുമാനമായിരിക്കും അന്തിമം. 

13 പന്തില്‍ നിന്ന് 16 റണ്‍സ് എടുത്ത് നില്‍ക്കെയാണ് മാക്‌സ് വെല്ലിന്റെ പന്തില്‍ വേഡ് പുറത്തായത്. സ്വീപ്പ് ഷോട്ട് കളിക്കാനുള്ള വേഡിന്റെ ശ്രമം പാളി. ഓണ്‍ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചതോടെ വേഡ് ഡിആര്‍എസ് എടുത്തു. എന്നാല്‍ അള്‍ട്രാ എഡ്ജില്‍ ബാറ്റില്‍ പന്ത് സ്പര്‍ശിക്കുന്നതിന്റെ സൂചന ഇല്ലാതെ വന്നതോടെ വേഡിന് എതിരായ തേഡ് അമ്പയറുടെ വിധി വന്നു. 

സാങ്കേതിക വിദ്യ ചില സമയം സഹായിക്കും. മറ്റ് ചിലപ്പോള്‍ സഹായിക്കില്ല എന്നാണ് ഗുജറാത്ത് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ ഇതിനെ കുറിച്ച് പ്രതികരിച്ചത്. അള്‍ട്രാ എഡ്ജില്‍ ചെറിയ സ്‌പൈക്ക് വന്നിരുന്നു. എന്നാല്‍ വലിയ സ്‌ക്രീനില്‍ കാണിച്ചപ്പോള്‍ അത് വ്യക്തമായില്ല എന്നും ഹര്‍ദിക് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com