യോര്‍ക്കര്‍ വേണോ? മലിംഗയുടെ ചോദ്യം; ചെന്നൈയുടെ 'ബേബി മലിംഗയെ' നേരിടാന്‍ ഒരുങ്ങി സഞ്ജു 

ബേബി മലിംഗ എന്ന വിളിപ്പേര് സ്വന്തമാക്കിയ മതീഷ സൃഷ്ടിക്കുന്ന ഭീഷണി മറികടക്കുക കൂടിയാണ് സഞ്ജുവിന്റെ ലക്ഷ്യം
നെറ്റ്‌സില്‍ പരിശീലനം നടത്തുന്ന സഞ്ജു സാംസണ്‍/വീഡിയോ ദൃശ്യം
നെറ്റ്‌സില്‍ പരിശീലനം നടത്തുന്ന സഞ്ജു സാംസണ്‍/വീഡിയോ ദൃശ്യം

മുംബൈ: പ്ലേഓഫ് ഉറപ്പിക്കാനുള്ള നിര്‍ണായക മത്സരത്തിന് മുന്‍പായി നെറ്റ്‌സില്‍ രാജസ്ഥാന്‍ ക്യാപ്റ്റന് പന്തെറിഞ്ഞ് ലസിത് മലിംഗ. ചെന്നൈക്കെതിരെ ഇറങ്ങുമ്പോള്‍ ബേബി മലിംഗ എന്ന വിളിപ്പേര് സ്വന്തമാക്കിയ മതീഷ സൃഷ്ടിക്കുന്ന ഭീഷണി മറികടക്കുക കൂടിയാണ് സഞ്ജു ഇവിടെ ലക്ഷ്യം വെക്കുന്നത്. 

സഞ്ജുവിന് നെറ്റ്‌സില്‍ മലിംഗ പന്തെറിയുന്ന വീഡിയോ രാജസ്ഥാന്‍ റോയല്‍സ് ആണ് പങ്കുവെച്ചത്. ആറ് ഡെലിവറിയാണ് സഞ്ജുവിനെതിരെ മലിംഗ എറിയുന്നത്. അവിടെ മലിംഗയ്ക്ക് മുന്‍പില്‍ പതറാതെ നില്‍ക്കാന്‍ സഞ്ജുവിനായി. 

ഗുജറാത്തിന് എതിരായ കളിയിലൂടെ ചെന്നൈക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച മതീഷ ശുഭ്മാന്‍ ഗില്ലിന്റേത് ഉള്‍പ്പെടെ രണ്ട് വിക്കറ്റ് വീഴ്ത്തി മികവ് കാണിച്ചു. സീസണില്‍ ആദം മില്‍നെയ്ക്ക് പകരമാണ് ലങ്കയുടെ സ്പീഡ് സ്റ്റാര്‍ മതീഷ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാംപിലേക്ക് എത്തുന്നത്. ലങ്കയുടെ അണ്ടര്‍ 19 താരമായിരുന്നു മതീഷ. 

ഇന്ന് ചെന്നൈക്കെതിരെ ജയം പിടിച്ചാല്‍ രാജസ്ഥാന്‍ റോയല്‍സിന് രണ്ടാം സ്ഥാനത്തേക്ക് കയറാം. ചെന്നൈക്കെതിരെ ജയം നേടിയാല്‍ രാജസ്ഥാന്റെ പോയിന്റ് 18 ആവും. നിലവില്‍ 18 പോയിന്റോടെ ലഖ്‌നൗ ആണ് രണ്ടാം സ്ഥാനത്ത്. എന്നാല്‍ നെറ്റ്‌റണ്‍റേറ്റില്‍ ലഖ്‌നൗവിന് മുന്‍പില്‍ നില്‍ക്കുന്നത് രാജസ്ഥാന് ഗുണം ചെയ്യും. ചെന്നൈക്കെതിരെ വന്‍ മാര്‍ജിനിലെ തോല്‍വി ഒഴിവാക്കുക മാത്രമാണ് സഞ്ജുവിനും കൂട്ടര്‍ക്കും പ്ലേഓഫ് ഉറപ്പിക്കാനായി ഈ മത്സരത്തില്‍ ചെയ്യേണ്ടത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com