മഞ്ഞക്കുപ്പായത്തില്‍ ഇന്ന് ധോനിയുടെ അവസാന മത്സരം? ആകാംക്ഷയില്‍ ക്രിക്കറ്റ് ലോകം

ധോനിയുടെ ഐപിഎല്ലിലെ അവസാന മത്സരമായിരിക്കുമോ ഇത് എന്ന ചോദ്യമാണ് ക്രിക്കറ്റ് ലോകം ഉന്നയിക്കുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തങ്ങളുടെ അവസാന ലീഗ് മത്സരം കളിക്കാന്‍ ഇന്ന് ഇറങ്ങുമ്പോള്‍ ശ്രദ്ധയെല്ലാം എംഎസ് ധോനിയിലേക്കാണ്. ധോനിയുടെ ഐപിഎല്ലിലെ അവസാന മത്സരമായിരിക്കുമോ ഇത് എന്ന ചോദ്യമാണ് ക്രിക്കറ്റ് ലോകം ഉന്നയിക്കുന്നത്. 

അടുത്ത സീസണിലും ധോനി ചെന്നൈ ടീമിലുണ്ടാവും എന്ന് സൂചിപ്പിച്ചാണ് ടീം ഉടമകളുടെ പ്രതികരണങ്ങള്‍. എന്നാല്‍ ധോനിയുടെ തീരുമാനം എന്താവും എന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അടുത്ത ക്യാപ്റ്റന്‍ ആരാവും എന്നതില്‍ വ്യക്തതയില്ലാതെ നില്‍ക്കുന്ന ഈ സമയം ധോനി ടീമിനുള്ളില്‍ നിന്ന് പുറത്ത് കടക്കാന്‍ തയ്യാറാവുമോ എന്ന ചോദ്യവും ഉയരുന്നു. 

ടീം അനിശ്ചിതത്വത്തില്‍ നില്‍ക്കുന്ന സമയം

സീസണിന്റെ തുടക്കത്തില്‍ ക്യാപ്റ്റന്‍സി രവീന്ദ്ര ജഡേജയുടെ കൈകളിലേക്ക് ധോനി നല്‍കി. എന്നാല്‍ ടീം തുടര്‍ തോല്‍വികളിലേക്ക് വീഴുകയും ജഡേജയ്ക്ക് ബാറ്റിങ്ങിലും ബൗളിങ്ങിലും മികവ് കാണിക്കാന്‍ കഴിയാതെ വരികയും ചെയ്തതോടെ ധോനി വീണ്ടും ക്യാപ്റ്റന്‍സിയിലേക്ക് എത്തി. 

ടീം മാനേജ്‌മെന്റും ജഡേജയും തമ്മില്‍ അസ്വാരസ്യമുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നതോടെ അടുത്ത സീസണില്‍ ജഡേജ ചെന്നൈക്കൊപ്പം ഉണ്ടാവുമോ എന്ന ആശങ്കയും നിറഞ്ഞു കഴിഞ്ഞു. ടീം അനിശ്ചിതത്വത്തില്‍ നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ധോനി ടീം അംഗം എന്ന സ്ഥാനത്ത് നിന്ന് മാറി സപ്പോര്‍ട്ട് സ്റ്റാഫിന്റെ ഭാഗമാവില്ല എന്ന വിലയിരുത്തലാണ് ശക്തം. 

സീസണില്‍ 13 കളിയില്‍ നിന്ന് 4 ജയം മാത്രമാണ് ചെന്നൈക്ക് നേടാനായത്. 9 തോല്‍വികള്‍ വഴങ്ങി. ധോനിയാവട്ടെ ബാറ്റിങ്ങില്‍ 13 മത്സരങ്ങളില്‍ നിന്ന് നേടിയത് 206 റണ്‍സ് ആണ്. ബാറ്റിങ് ശരാശരി 34.33. ഉയര്‍ന്ന സ്‌കോര്‍ 50.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com