ഇന്ന് ജയിച്ചാല്‍ ഡല്‍ഹി പ്ലേഓഫില്‍; മുംബൈക്കായി കയ്യടിച്ച് ബാംഗ്ലൂര്‍ 

ജയിച്ചാല്‍ ഡല്‍ഹിക്ക്‌ നെറ്റ് റണ്‍റേറ്റിലുള്ള നേരിയ മുന്‍തൂക്കത്തിന്റെ ബലത്തില്‍ പ്ലേഓഫിലെത്താന്‍ സാധിക്കും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിന് ജീവന്മരണ പോരാട്ടം. ഇന്ന് മുംബൈയോട് തോറ്റാല്‍ ഡല്‍ഹി പ്ലേഓഫ് കാണാതെ പുറത്താവും. ജയിച്ചാല്‍ നെറ്റ് റണ്‍റേറ്റിലുള്ള നേരിയ മുന്‍തൂക്കത്തിന്റെ ബലത്തില്‍ പ്ലേഓഫിലെത്താന്‍ സാധിക്കും. 

നിലവില്‍ 16 പോയിന്റോടെ ബാംഗ്ലൂര്‍ ആണ് നാലാം സ്ഥാനത്ത് നില്‍ക്കുന്നത്. എന്നാല്‍ നെറ്റ്‌റണ്‍റേറ്റില്‍ ഡല്‍ഹിക്കാണ് മുന്‍തൂക്കം. സീസണില്‍ ആദ്യം മുംബൈയുമായി ഏറ്റുമുട്ടിയപ്പോള്‍ നാല് വിക്കറ്റിന് ഡല്‍ഹി ചെയ്‌സ് ചെയ്ത് ജയിച്ചിരുന്നു. എന്നാല്‍ ടേബിള്‍ ടോപ്പര്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവരെ മുംബൈ വീഴ്ത്തിയത് ഡല്‍ഹിക്ക് മുന്നറിയിപ്പാണ്. 

ടൈഫോയിഡ് മാറി പൃഥ്വി ഷായെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ ഇന്ന് പൃഥ്വി ഷായെ കളിപ്പിക്കാനുള്ള സാധ്യത കുറവാണ്. പഞ്ചാബിന് എതിരായ ബാറ്റിങ് പ്രകടനത്തിന്റെ ബലത്തില്‍ സര്‍ഫ്രാസ് ഖാന്‍ ഓപ്പണര്‍ സ്ഥാനം നിലനിര്‍ത്തിയേക്കും. മിച്ചല്‍ മാര്‍ഷ് ആണ് കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി ഡല്‍ഹി ബാറ്റിങ്ങിനെ തുണയ്ക്കുന്നത്.

സീസണില്‍ തന്റെ ഏറ്റവും മികവിലേക്ക് ഉയരാന്‍ ഡല്‍ഹി ക്യാപ്റ്റന്‍ ഋഷഭ് പന്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സീസണിലെ 13 കളിയില്‍ നിന്ന് 301 റണ്‍സ് ആണ് പന്ത് സ്‌കോര്‍ ചെയ്തത്. ബാറ്റിങ് ശരാശരി 30.
ലീഗ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തില്‍ മിന്നും പ്രകടനം നടത്തി ഡല്‍ഹിയെ പ്ലേഓഫിലെത്തിക്കാന്‍ പന്തിന് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.  

മുംബൈ സാധ്യതാ ഇലവന്‍: രോഹിത്, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, രമണ്‍ദീപ് സിങ്, സ്റ്റബ്‌സ്, ടിം ഡേവിഡ്, സഞ്ജയ് യാദവ്, ബുമ്ര, മെറിഡിത്, മുരുഗന്‍ അശ്വിന്‍

ഡല്‍ഹി സാധ്യതാ ഇലവന്‍: ഡേവിഡ് വാര്‍ണര്‍, സര്‍ഫ്രാസ് ഖാന്‍, മിച്ചല്‍ മാര്‍ഷ്, ഋഷഭ് പന്ത്, ലളിത് യാദവ്, റോവ്മാന്‍ പവല്‍, അക്ഷര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ഖലീല്‍ അഹ്മദ്, നേര്‍ജെ

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com