കാര്യവട്ടത്ത് ആരവം ഉയരും; ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി20 മത്സരത്തിന് വേദിയാവുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st May 2022 02:43 PM  |  

Last Updated: 21st May 2022 02:43 PM  |   A+A-   |  

greenfield

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് വീണ്ടും ഇന്ത്യന്‍ ടീം എത്തുന്നു. ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തില്‍ ഉള്‍പ്പെട്ട ഒരു ട്വന്റി20 മത്സരത്തിനാണ് കാര്യവട്ടം വേദിയാവുക. 

തിയതി പ്രഖ്യാപിച്ചിട്ടില്ല. ട്വന്റി20 ലോകകപ്പിന് മുന്‍പായാണ് ഓസ്‌ട്രേലിയ ഇന്ത്യയിലേക്ക് വരുന്നത്. മൂന്ന് ട്വന്റി20യും മൂന്ന് ഏകദിനവുമാണ് ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്. സെപ്തംബര്‍ പകുതിയോടെ ഓസീസ് ടീം ഇന്ത്യയിലേക്ക് എത്തും. 

ഈ വര്‍ഷം നടന്ന വെസ്റ്റ് ഇന്‍ഡീസിന് എതിരായ പരമ്പരയിലെ ഒരു ട്വന്റി20ക്ക് വേണ്ടിയായി കാര്യവട്ടം സ്റ്റേഡിയം തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ രാജ്യത്തെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മത്സരങ്ങള്‍ ഒരു വേദിയില്‍ തന്നെ നടത്താന്‍ തീരുമാനിച്ചതോടെ കാര്യവട്ടത്ത് ആരവം ഉയര്‍ന്നില്ല. 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയിലെ ഒരു മത്സരം കാര്യവട്ടത്ത് നടത്താം എന്ന് ബിസിസിഐ അറിയിച്ചെങ്കിലും മഴക്കാലം ആണെന്ന് ചൂണ്ടി കെസിഎ പിന്മാറി. ഇതോടെയാണ് സെപ്തംബര്‍ മാസത്തില്‍ ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 മത്സരം കാര്യവട്ടത്ത് നടത്താന്‍ തീരുമാനമായത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

'ഉള്ളിലെ ഡേവിഡ് വാര്‍ണറെയാണ് ഞാന്‍ പുറത്തെടുത്തത്'; 10 ലക്ഷം ഡോളര്‍ കിട്ടിയ സന്തോഷമെന്ന് അശ്വിന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ