'നമ്മളൊന്നല്ലേ, ജയിച്ച് വാ';  മുംബൈക്ക് കട്ട സപ്പോര്‍ട്ട് പ്രഖ്യാപിച്ച് ബാംഗ്ലൂര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st May 2022 05:00 PM  |  

Last Updated: 21st May 2022 05:04 PM  |   A+A-   |  

royal_challengers_banglore

വിരാട് കോഹ്‌ലി, രോഹിത് ശര്‍മ/ഫോട്ടോ: ട്വിറ്റര്‍

 

മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹിക്ക് എതിരെ ഇറങ്ങുന്ന മുംബൈ ഇന്ത്യന്‍സിന് പിന്തുണയുമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. മുംബൈക്ക് പിന്തുണ പ്രഖ്യാപിച്ച് ബാംഗ്ലൂര്‍ സമൂഹമാധ്യമങ്ങളിലെ തങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോയും മാറ്റി. 

ഇന്ന് ഡല്‍ഹിയെ മുംബൈ തോല്‍പ്പിച്ചാല്‍ നാലാം സ്ഥാനക്കാരായി ബാംഗ്ലൂര്‍ പ്ലേഓഫിലേക്ക് കടക്കും. ചുവപ്പ് നീലയായിരിക്കുന്നു എന്നാണ് ബാംഗ്ലൂര്‍ ട്വിറ്ററില്‍ കുറിച്ചത്. ആര്‍സിബി ടീം മുഴുവന്‍ നിങ്ങള്‍ക്കായി ആരവം ഉയര്‍ത്താന്‍ ഉണ്ടാവും എന്നും ആര്‍സിബി മുംബൈയോട് പറയുന്നു. 

നിലവില്‍ 16 പോയിന്റുമായി നാലാം സ്ഥാനത്താണ് ബാംഗ്ലൂര്‍. ഡല്‍ഹിക്കുള്ളത് പതിനാല് പോയിന്റും. ഇന്ന് മുംബൈക്ക് എതിരെ ഡല്‍ഹി ജയിച്ചാല്‍ ഡല്‍ഹിയുടെ പോയിന്റും 16 ആവും. എന്നാല്‍ നെറ്റ്‌റണ്‍റേറ്റില്‍ ബാംഗ്ലൂരിനേക്കാള്‍ മുന്‍പില്‍ ഡല്‍ഹിയാണ്. ഇത് പ്ലേഓഫിലെത്താന്‍ അവരെ തുണയ്ക്കും.
 

ഈ വാര്‍ത്ത കൂടി വായിക്കാം

'4-5 മൈല്‍ ട്രക്ക് വലിച്ചുകൊണ്ട് പോകും'; 161.3 എന്ന മാജിക് വേഗത്തിന് പിന്നിലെ കഠിനാധ്വാനം ചൂണ്ടി അക്തര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ