'4-5 മൈല്‍ ട്രക്ക് വലിച്ചുകൊണ്ട് പോകും'; 161.3 എന്ന മാജിക് വേഗത്തിന് പിന്നിലെ കഠിനാധ്വാനം ചൂണ്ടി അക്തര്‍

ബൗളിങ് വേഗത കൂട്ടാന്‍ വേണ്ടി നടത്തിയ പരിശീലനങ്ങളെ കുറിച്ച് വെളിപ്പെടുത്തി അക്തര്‍
ഷുഐബ് അക്തര്‍/ഫയല്‍ ഫോട്ടോ
ഷുഐബ് അക്തര്‍/ഫയല്‍ ഫോട്ടോ

ലാഹോര്‍: ബൗളിങ് വേഗത കൂട്ടാന്‍ വേണ്ടി നടത്തിയ പരിശീലനങ്ങളെ കുറിച്ച് വെളിപ്പെടുത്തി അക്തര്‍. 4-5 മൈലുകളോളം ഒരു ട്രക്ക് വലിച്ചുകൊണ്ട് പോകുമായിരുന്നു എന്നാണ് അക്തര്‍ പറയുന്നത്. 

മണിക്കൂറില്‍ 155 കിമീ എന്ന വേഗത തൊട്ടുകഴിഞ്ഞാല്‍ ഇനി ഒരു 5 കിമീ വേഗത കൂടി കണ്ടെത്താനാവും എന്ന് നമുക്ക് മനസിലാവും. എന്നാല്‍ ആ വേഗത കൂട്ടിച്ചേര്‍ക്കാന്‍ പ്രത്യേക പരിശീലനം നടത്തണം. 100 മൈല്‍ റെക്കോര്‍ഡ് തകര്‍ക്കുന്നതിന് മുന്‍പ് 157-58 വേഗതയിലാണ് ഞാന്‍ പന്തെറിഞ്ഞിരുന്നത്. 160 എന്ന വേഗം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല, അക്തര്‍ പറയുന്നു. 

ആദ്യം ഞാന്‍ ചെറിയ വാഹനങ്ങള്‍ വലിച്ച് തുടങ്ങി. രാത്രി സമയങ്ങളിലാണ് ഞാന്‍ വാഹനം വലിച്ച് പരിശീലിച്ചത്. എന്നാല്‍ ഈ വാഹനങ്ങള്‍ ചെറുതാണ് എന്ന് തോന്നി തുടങ്ങിയതോടെ ഞാന്‍ ട്രക്ക് വലിച്ചു. 4-5 മൈല്‍ ദൂരം ട്രക്ക് വലിച്ചുകൊണ്ടുപോകും. 26 യാര്‍ഡില്‍ 150 കിമീ എന്നതായിരുന്നു എന്റെ ലക്ഷ്യം. ഇങ്ങനെ പരിശീലനം തുടര്‍ന്നാണ് മണിക്കൂറില്‍ 150 കിമീ എന്ന വേഗത കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞത്. 

2003 ലോകകപ്പിനായി ഞാന്‍ നെറ്റ്‌സില്‍ പന്തെറിഞ്ഞപ്പോള്‍ നീ ഞങ്ങളെ കൊല്ലുമല്ലോ എന്നാണ് ബാറ്റേഴ്‌സ് പറഞ്ഞത്. സ്പീഡ് കൂട്ടാന്‍ എന്താണ് ചെയ്തത് എന്നെല്ലാം അവര്‍ ചോദിച്ചു. 100 മൈല്‍ കണ്ടെത്താന്‍ ഞാന്‍ കഠിനാധ്വാനം ചെയ്‌തെന്നാണ് അവര്‍ക്കെല്ലാം മറുപടി കൊടുത്തത്, അക്തര്‍ പറയുന്നു. 

2003 ലോകകപ്പിലാണ് അക്തര്‍ ഏറ്റവും വേഗമേറിയ ഡെലിവറി തന്റെ പേരില്‍ കുറിച്ചത്. മണിക്കൂറില്‍ 161.1 കിമീ എന്ന വേഗതയാണ് ഇവിടെ അക്തര്‍ കണ്ടെത്തിയത്. ലോകകപ്പിന് ശേഷം ഇതിലും വേഗത കൂട്ടാന്‍ ശ്രമിച്ചെങ്കിലും പരിക്കുകള്‍ പ്രത്യക്ഷപ്പെട്ടതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു എന്നും അക്തര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com