'2014ല്‍ നേരിട്ട പ്രശ്‌നം അല്ല ഇപ്പോള്‍'; താരതമ്യം ചെയ്ത് കോഹ്‌ലി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st May 2022 01:38 PM  |  

Last Updated: 21st May 2022 01:38 PM  |   A+A-   |  

16kohli_mouth

ഫയല്‍ ചിത്രം

 

മുംബൈ: 2014ല്‍ ബാറ്റിങ്ങില്‍ നേരിട്ടത് പോലെയൊരു സാഹചര്യമല്ല ഇപ്പോള്‍ താന്‍ നേരിടുന്നതെന്ന് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഇതാണ് പ്രശ്‌നം എന്ന നിലയില്‍ ചൂണ്ടിക്കാണിക്കാന്‍ പാകത്തില്‍ ഇപ്പോള്‍ ഒന്നുമില്ലെന്നാണ് കോഹ്‌ലി പറയുന്നത്. 

ഇംഗ്ലണ്ടില്‍ അന്ന് സംഭവിച്ച സമയം എന്റെ പ്രയത്‌നത്തിലൂടെ എനിക്ക് മാറ്റം വരുത്താന്‍ കഴിയുമായിരുന്നു. അവിടെ എനിക്ക് മറികടക്കേണ്ട കാര്യങ്ങള്‍ ഉണ്ടായി. എന്നാലിപ്പോള്‍ അങ്ങനെ തിരുത്തേണ്ടതായുണ്ട് എന്ന് പറഞ്ഞ് ചൂണ്ടിക്കാണിക്കാന്‍ ഇല്ല, കോഹ് ലി പറയുന്നു. 

താളം തിരികെ കിട്ടിയെന്ന് എനിക്ക് തോന്നുമ്പോള്‍ എനിക്ക് അറിയാം ഞാന്‍ നന്നായാണ് ബാറ്റ് ചെയ്യുന്നത് എന്ന്. എന്നാല്‍ ഇംഗ്ലണ്ടില്‍ അങ്ങനെ ആയിരുന്നില്ല. അവിടെ വെച്ച് ഞാന്‍ നന്നായാണ് ബാറ്റ് ചെയ്യുന്നത് എന്ന് എനിക്ക് തോന്നിയില്ല. അവിടെ തിരുത്താന്‍ എനിക്കൊരു പോരായ്മ ഉണ്ടായി. ഇപ്പോള്‍ അങ്ങനെ അല്ല. ഇത്തരം സാഹചര്യങ്ങള്‍ക്കെതിരെയെല്ലാം പൊരുതിയാല്‍ മാത്രമാണ് രാജ്യാന്തര കരിയറില്‍ ഇത്ര ദൂരം വരാന്‍ സാധിക്കുകയുള്ളു, കോഹ് ലി പറഞ്ഞു. 

ഇപ്പേഴത്തെ സാഹചര്യത്തില്‍ നിന്ന് പഠിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു കായിക താരം എന്ന നിലയിലും മനുഷ്യന്‍ എന്ന നിലയിലും ഞാന്‍ എവിടെ നില്‍ക്കുന്നു എന്ന് മനസിലാക്കാനാണ് ശ്രമിക്കുന്നത്. ഞാന്‍ ഈ ബോക്‌സുകളെല്ലാം ടിക്ക് ചെയ്യുകയാണ്. കയറ്റിറക്കങ്ങളാണ് ഇതെല്ലാം. ഈ ഘട്ടം പിന്നിടുമ്പോള്‍ എത്രമാത്രം സ്ഥിരത കണ്ടെത്താം എന്ന് എനിക്ക് മനസിലാക്കാനാവും, കോഹ് ലി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം 

'ഉള്ളിലെ ഡേവിഡ് വാര്‍ണറെയാണ് ഞാന്‍ പുറത്തെടുത്തത്'; 10 ലക്ഷം ഡോളര്‍ കിട്ടിയ സന്തോഷമെന്ന് അശ്വിന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ