'90 മിനിറ്റാണ് നെറ്റ്‌സില്‍ ബാറ്റ് ചെയ്തത്'; 73 റണ്‍സ് ഇന്നിങ്‌സിന് പിന്നിലെ കഠിനാധ്വാനം ചൂണ്ടി കോഹ്‌ലി

വളരെ പ്രധാനപ്പെട്ട മത്സരമായിരുന്നു ഇത്. ടീമിന് വേണ്ടി അധികമൊന്നും ചെയ്യാനായില്ലല്ലോ എന്നതാണ് എന്നെ അലട്ടിയിരുന്നത്
ഹര്‍ദിക് പാണ്ഡ്യ, വിരാട് കോഹ്‌ലി, ഡുപ്ലെസിസ്/ഫോട്ടോ: പിടിഐ
ഹര്‍ദിക് പാണ്ഡ്യ, വിരാട് കോഹ്‌ലി, ഡുപ്ലെസിസ്/ഫോട്ടോ: പിടിഐ

മുംബൈ: സീസണിലെ ബാംഗ്ലൂരിന്റെ അവസാന ലീഗ് മത്സരത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന കോഹ് ലിയെ തിരികെ കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. മാച്ച് വിന്നിങ്‌സ് ഇന്നിങ്‌സിന് പിന്നാലെ ഇനിയും തനിക്ക് മുന്‍പോട്ട് പോകാനാവും എന്നാണ് കോഹ്‌ലി പറയുന്നത്. 

വളരെ പ്രധാനപ്പെട്ട മത്സരമായിരുന്നു ഇത്. ടീമിന് വേണ്ടി അധികമൊന്നും ചെയ്യാനായില്ലല്ലോ എന്നതാണ് എന്നെ അലട്ടിയിരുന്നത്, അല്ലാതെ കണക്കുകള്‍ അല്ല. ഇന്ന് ടീമിന് വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള അവസരമാണ് എന്റെ മുന്‍പിലേക്ക് എത്തിയത്. ഞാന്‍ വളരെ അധികം കഠിനാധ്വാനം ചെയ്തു. ഇന്നലെ 90 മിനിറ്റ് ആണ് നെറ്റ്‌സില്‍ ബാറ്റ് ചെയ്തത്. വളരെ ഫ്രീ ആയാണ് ഗുജറാത്തിന് എതിരെ കളിക്കാന്‍ ക്രീസിലേക്ക് എത്തിയത്, മത്സരത്തിന് ശേഷം കോഹ് ലി പറഞ്ഞു. 

ഇവിടെ ഷമിക്കെതിരെ ആദ്യ ഷോട്ട് കളിച്ചതിന് പിന്നാലെ ലെങ്ത് ബോള്‍ ഫീല്‍ഡര്‍ക്ക് മുകളിലൂടെ കളിക്കാനാവും എന്ന ആത്മവിശ്വാസം എനിക്ക് ലഭിച്ചു. ഈ രാത്രിയാണ് എനിക്ക് മുന്‍പോട്ട് പോകാനാവുന്നത് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഈ സീസണില്‍ എനിക്ക് ഇത്രയും പിന്തുണ ലഭിച്ചതില്‍ സന്തോഷമുണ്ട്. ഇതിന് മുന്‍പെങ്ങുമില്ലാത്ത വിധം ലഭിച്ച പിന്തുണയില്‍ നന്ദിയുണ്ടെന്നും കോഹ് ലി പറഞ്ഞു. 

54 പന്തില്‍ നിന്ന് 8 ഫോറും രണ്ട് സിക്‌സും സഹിതമാണ് കോഹ് ലി 73 റണ്‍സ് നേടിയത്. കോഹ് ലി മടങ്ങിയത് 17ാം ഓവറില്‍ ബാംഗ്ലൂരിനെ വിജയത്തോട് അടുപ്പിച്ചതിന് ശേഷവും. സീസണില്‍ 14 കളിയില്‍ നിന്ന് 309 റണ്‍സ് ആണ് കോഹ് ലി നേടിയത്. ബാറ്റിങ് ശരാശരി 23.77. അര്‍ധ ശതകം പിന്നിട്ടത് രണ്ട് തവണ. എന്നാല്‍ മൂന്ന് തവണ കോഹ്‌ലി പൂജ്യത്തിനും പുറത്തായി. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com