വൃധിമാന്‍ സാഹ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍/ഫോട്ടോ: ട്വിറ്റര്‍
വൃധിമാന്‍ സാഹ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍/ഫോട്ടോ: ട്വിറ്റര്‍

'തരംതാഴ്തപ്പെട്ട കളിക്കാരനാണ് വൃധിമാന്‍ സാഹ; വലിയ അപകടകാരിയാണ്'; പ്രശംസയുമായി സച്ചിന്‍

വേണ്ട വില നല്‍കാതെ വിലയിരുത്തപ്പെടുന്ന കളിക്കാരനാണ് വൃധിമാന്‍ സാഹയെന്ന് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍

മുംബൈ: വേണ്ട വില നല്‍കാതെ വിലയിരുത്തപ്പെടുന്ന കളിക്കാരനാണ് വൃധിമാന്‍ സാഹയെന്ന് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. വളരെ അപകടകാരിയായ കളിക്കാരനാണ് സാഹയെന്ന് സച്ചിന്‍ പറഞ്ഞു. 

ഫാസ്റ്റ് ബൗളേഴ്‌സിനും സ്പിന്നര്‍മാര്‍ക്കും എതിരെ എവിടേക്ക് വേണമെങ്കിലും ഷോട്ട് കളിക്കാന്‍ സാഹയ്ക്ക് കഴിയും. എന്നാല്‍ സ്‌ട്രൈക്ക് ലഭിക്കാത്തതിനെ തുടര്‍ന്ന് സാഹയുടെ ഒഴുക്ക് നഷ്ടപ്പെട്ടു. ഒരു താരം നന്നായി കളിക്കുമ്പോള്‍ അയാള്‍ക്ക് വേണ്ടത്ര അവസരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. എന്നാല്‍ സാഹയ്ക്ക് അത് ലഭിക്കുന്നില്ലെന്ന് സച്ചിന്‍ ചൂണ്ടിക്കാണിച്ചു. 

തങ്ങള്‍ക്ക് പലതും ചെയ്യാനാവും എന്ന തോന്നലുണ്ടാക്കുന്നുണ്ട് വേഡും സാഹയും. എന്നാല്‍ നിര്‍ഭാഗ്യം വേഡിന് വിനയാവുന്നു. മോശം തീരുമാനമാണ് വേഡിന് എതിരെ വന്നത് എന്നാണ് എന്റെ അഭിപ്രായം. അവിടെ ഡിഫഌക്ഷന്‍ ഉണ്ടെന്നുള്ളത് വ്യക്തമായിരുന്നു എന്നും സച്ചിന്‍ പറഞ്ഞു. 

ബാംഗ്ലൂരിന് എതിരെ സാഹയ്ക്ക് മികച്ച തുടക്കം ലഭിച്ചിരുന്നു. എന്നാല്‍ ഡുപ്ലെസിസ് റണ്‍ഔട്ട് ആക്കിയതോടെ ക്രീസ് വിടേണ്ടി വന്നു. സീസണില്‍ 9 മത്സരങ്ങളില്‍ നിന്ന് 312 റണ്‍സ് ആണ് സാഹ സ്‌കോര്‍ ചെയ്തത്. ബാറ്റിങ് ശരാശരി 39. മൂന്ന് തവണ അര്‍ധ ശതകം കണ്ടെത്തി.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com