സുവര്‍ണാവസരം നഷ്ടപ്പെടുത്തിയ മണ്ടത്തരം; ഡിആര്‍എസ് എടുക്കാതിരുന്നതില്‍ പന്തിന്റെ വിശദീകരണം

ടിം ഡേവിഡിന്റെ വെടിക്കെട്ടില്‍ ഡല്‍ഹിക്ക് ജയം നഷ്ടപ്പെട്ടതിന് പിന്നാലെ പന്തിന്റെ തീരുമാനത്തിനെതിരെ വലിയ വിമര്‍ശനാണ് ഉയരുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ടീമിലുള്ള അര്‍ക്കും ഉറപ്പില്ലാതിരുന്നതിനെ തുടര്‍ന്നാണ് ടിം ഡേവിഡിന് എതിരെ ഡിആര്‍എസ് എടുക്കാതിരുന്നത് എന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ഋഷഭ് പന്ത്. ടിം ഡേവിഡിന്റെ വെടിക്കെട്ടില്‍ ഡല്‍ഹിക്ക് ജയം നഷ്ടപ്പെട്ടതിന് പിന്നാലെ പന്തിന്റെ തീരുമാനത്തിനെതിരെ വലിയ വിമര്‍ശനാണ് ഉയരുന്നത്. 

അവിടെ എന്തോ ഉണ്ടെന്ന് എനിക്ക് തോന്നി. ഒപ്പമുണ്ടായ സഹതാരങ്ങള്‍ക്കൊന്നും അവിടെ ഉറപ്പുണ്ടായില്ല. അതോടെയാണ് റിവ്യു നല്‍കായിരുന്നത് എന്നാണ് പന്തിന്റെ വിശദീകരണം. 15ാം ഓവറില്‍ 95-3 എന്ന നിലയില്‍ നിന്നിടത്ത് നിന്നാണ് ടിം ഡേവിഡിന്റെ വെടിക്കെട്ടിന്റെ ബലത്തില്‍ മുംബൈ ജയം പിടിച്ചത്. 11 പന്തില്‍ നിന്ന് രണ്ട് ഫോറും നാല് സിക്‌സും സഹിതം 34 റണ്‍സ് ആണ് ഡേവിഡിന്റെ ബാറ്റില്‍ നിന്ന് പറന്നത്. 

15ാം ഓവറിലെ നാലാമത്തെ ഡെലിവറിയിലാണ് സംഭവം. ശാര്‍ദുലിന്റെ ഡെലിവറിയില്‍ എഡ്ജ് ചെയ്ത പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക് എത്തി. ഇതില്‍ അമ്പയര്‍ നോട്ട്ഔട്ട് വിളിച്ചു. പന്ത് റിവ്യു എടുക്കാനും തയ്യാറായില്ല. എന്നാല്‍ റിപ്ലേകളില്‍ എഡ്ജ് ചെയ്യുന്നുണ്ടെന്ന് വ്യക്തമായി.

സീസണില്‍ ഭൂരിഭാഗം മത്സരങ്ങളിലും മുന്‍തൂക്കം തങ്ങള്‍ക്കായിരുന്നു എങ്കിലും കയ്യില്‍ നിന്ന് ഈ കളികളെല്ലാം വഴുതി പോവുകയായിരുന്നു എന്നും ഋഷഭ് പന്ത് പറഞ്ഞു. മുംബൈക്ക് എതിരെ ഈ മത്സരം ജയിക്കാന്‍ പാകത്തില്‍ മികവ് ഞങ്ങളില്‍ നിന്ന് വന്നില്ല. സമ്മര്‍ദമല്ല ഇവിടെ വിഷയം. പ്ലാനിങ്ങിലും മറ്റും മെച്ചപ്പെടണമായിരുന്നു. ഇതില്‍ നിന്നെല്ലാം പാഠം പഠിച്ച് അടുത്ത സീസണില്‍ കരുത്തോടെ വരുമെന്നും പന്ത് പറഞ്ഞു.
 

ഈ വാര്‍ത്ത കൂടി വായിക്കാം,

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com