രമണ്‍ദീപ് സിങ്ങിന്റെ ഫോര്‍; പൊട്ടിത്തെറിച്ച് ബാംഗ്ലൂര്‍ ക്യാംപ്; ആഘോഷം പൊടിപൊടിച്ച് കോഹ്‌ലിയും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd May 2022 10:35 AM  |  

Last Updated: 22nd May 2022 10:49 AM  |   A+A-   |  

royal_challengers_banglore

ഫോട്ടോ: ട്വിറ്റർ

 

മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ ഇറങ്ങുന്നതിന് മുന്‍പ് തന്നെ മുംബൈക്ക് കട്ട സപ്പോര്‍ട്ട് പ്രഖ്യാപിച്ചിരുന്നു ബാംഗ്ലൂര്‍. ഡല്‍ഹിക്കെതിരെ മുംബൈ വിജയ റണ്‍ നേടിയതിന് പിന്നാലെ ബാംഗ്ലൂര്‍ സംഘം ആഘോഷ തിമിര്‍പ്പില്‍ പൊട്ടിത്തെറിച്ചു. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സംഘം ഒരുമിച്ചിരുന്നാണ് മുംബൈ-ഡല്‍ഹി പോരാട്ടം കണ്ടത്. ക്യാപ്റ്റന്‍ ഡുപ്ലെസിസും വിരാട് കോഹ്‌ലി, മാക്‌സ്‌വെല്‍ ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങളും കൂട്ടത്തിലുണ്ടായി. മുംബൈയുടെ ഓരോ മുന്നേറ്റങ്ങള്‍ക്കും കയ്യടിച്ചാണ് ബാംഗ്ലൂര്‍ താരങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചത്. 

15ാം ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സ് എന്ന നിലയിലായിരുന്നു മുംബൈ. എന്നാല്‍ ടിം ഡേവിഡിന്റെ വെടിക്കെട്ടിന്റെ ബലത്തില്‍ 5 പന്തുകള്‍ ശേഷിക്കെ മുംബൈ ജയം പിടിച്ചു. 11 പന്തില്‍ നിന്നാണ് ഡേവിഡ് 34 റണ്‍സ് അടിച്ചെടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

'നമ്മളൊന്നല്ലേ, ജയിച്ച് വാ';  മുംബൈക്ക് കട്ട സപ്പോര്‍ട്ട് പ്രഖ്യാപിച്ച് ബാംഗ്ലൂര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ