അത്ഭുതപ്പെടുത്തും വിധം സ്വിങ്, ഞെട്ടിച്ച് ഇംഗ്ലീഷ് ബൗളറുടെ ഡെലിവറി(വീഡിയോ) 

ഇംഗ്ലണ്ടിലെ ക്ലബ് ക്രിക്കറ്റ് ബൗളറില്‍ നിന്ന് വന്നൊരു ഡെലിവറിയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ സംസാര വിഷയം
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ലണ്ടന്‍: ഇംഗ്ലണ്ടിലെ ക്ലബ് ക്രിക്കറ്റ് ബൗളറില്‍ നിന്ന് വന്നൊരു ഡെലിവറിയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ സംസാര വിഷയം. അത്ഭുതപ്പെടുത്തും വിധം സ്വിങ് ചെയ്ത് പന്ത് മിഡില്‍ സ്റ്റംപ് പിഴുതാണ് പോവുന്നത്. 

മില്‍ഡന്‍ഹോള്‍ ക്ലബിന്റെ വലംകൈ പേസര്‍ ജെ ഹാന്‍ഡിയാണ് ബാറ്ററേയും ക്രിക്കറ്റ് പ്രേമികളേയും വിസ്മയിപ്പിച്ചത്. ഓഫ് സ്റ്റംപിന് പുറത്ത് കൂടി പന്ത് പോകുമെന്ന് ബാറ്റര്‍ കണക്ക് കൂട്ടി നില്‍ക്കെയാണ് മിഡില്‍ സ്റ്റംപ് ഇളക്കി പന്ത് പോയത്. 

ബോള്‍ ഓഫ് ദി സെഞ്ചുറിക്കായി ഈ ഡെലിവറിയും പരിഗണിക്കണം എന്ന കമന്റുകള്‍ നിറഞ്ഞു കഴിഞ്ഞു. ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം ഡാനിയല്‍ വ്യാട്ടും ഈ വീഡിയോ പങ്കുവെച്ച് എത്തി.

ഈ വാര്‍ത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com