'10ാം നമ്പര്‍ മെസിക്ക് കൊടുത്തൂടെ, പകരം എന്റെ 11ാം നമ്പര്‍ എടുക്കാം'; നെയ്മറോട് ആവശ്യപ്പെട്ട് എയ്ഞ്ചല്‍ ഡി മരിയ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th May 2022 10:58 AM  |  

Last Updated: 24th May 2022 10:58 AM  |   A+A-   |  

messi_psg

ഫോട്ടോ: ട്വിറ്റർ

 

പാരീസ്: പിഎസ്ജി വിടുന്ന സമയവും മെസിക്ക് വേണ്ടി വാദിച്ച് എയ്ഞ്ചല്‍ ഡി മരിയ. അടുത്ത സീസണില്‍ 10ാം നമ്പര്‍ ജഴ്‌സി മെസിക്ക് നല്‍കണം എന്നാണ് ഡി മരിയ ആവശ്യപ്പെടുന്നത്. 

ബാഴ്‌സയിലും അര്‍ജന്റൈന്‍ ടീമിലും 10ാം നമ്പറിലാണ് മെസി നിറഞ്ഞ് കളിച്ചിരുന്നത്. എന്നാല്‍ പിഎസ്ജിയില്‍ നെയ്മര്‍ 10ാം നമ്പറില്‍ കളിക്കുന്നതിനാല്‍ മെസിക്ക് മറ്റൊരു നമ്പര്‍ തെരഞ്ഞെടുക്കേണ്ടതായി വന്നു. തന്റെ 11ാം നമ്പര്‍ നെയ്മര്‍ക്ക് നല്‍കി 10ാം നമ്പര്‍ മെസിക്ക് നെയ്മര്‍ നല്‍കണം എന്നാണ് എയ്ഞ്ചല്‍ ഡി മരിയ ഇവിടെ ആവശ്യപ്പെടുന്നത്. 

മെസിയാണ് നമ്പര്‍ 10. ലോകത്തിലെ ഏറ്റവും മികച്ച താരം മെസിയാണ്. ആ ജഴ്‌സി മെസിക്കുള്ളതാണ് എന്നാണ് ഫ്രഞ്ച് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ എയ്ഞ്ചല്‍ ഡി മരിയ പറഞ്ഞത്. അതിനിടെ നെയ്മറെ പിഎസ്ജി ഒഴിവാക്കും എന്ന റിപ്പോര്‍ട്ടുകളും ശക്തമായിരുന്നു. 

എംബാപ്പെ റയലിനെ തഴഞ്ഞ് പിഎസ്ജിയില്‍ തന്നെ തുടരാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് നെയ്മറെ പിഎസ്ജി ഒഴിവാക്കും എന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായത്. പിഎസ്ജിയില്‍ തുടരാന്‍ എംബാപ്പെ മൂന്ന് നിബന്ധനകള്‍ മുന്‍പോട്ട് വെച്ചതായാണ് റിപ്പോര്‍ട്ട്. സിദാനെ മാനേജറായി കൊണ്ടുവരിക. ഡെംബെലെയെ ടീമിലെത്തിക്കുക, നെയ്മറെ ഒഴിവാക്കുക എന്നിവയാണ് അവയെന്നാണ് റിപ്പോര്‍ട്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം  

അരങ്ങേറ്റ സീസണില്‍ ഫൈനലിലേക്ക്? ആദ്യ പ്ലേഓഫ് ഇന്ന്; ഹര്‍ദിക്കും സഞ്ജുവും നേര്‍ക്കുനേര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ