അരങ്ങേറ്റ സീസണില്‍ ഫൈനലിലേക്ക്? ആദ്യ പ്ലേഓഫ് ഇന്ന്; ഹര്‍ദിക്കും സഞ്ജുവും നേര്‍ക്കുനേര്‍

ജയിക്കുന്ന ടീം നേരിട്ട ഫൈനലിലേക്ക് എത്തുമ്പോള്‍ തോല്‍ക്കുന്ന ടീമിന് രണ്ടാം പ്ലേഓഫില്‍ ജയിക്കുന്ന ടീമുമായി ഏറ്റുമുട്ടി ഫൈനലിലേക്ക് എത്താന്‍ സാഹചര്യമുണ്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ഫൈനലിലേക്ക് ആദ്യം എത്തുന്ന ടീം ആരെന്ന് ഇന്ന് അറിയാം. ആദ്യ ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് നേരിടും. ജയിക്കുന്ന ടീം നേരിട്ട ഫൈനലിലേക്ക് എത്തുമ്പോള്‍ തോല്‍ക്കുന്ന ടീമിന് രണ്ടാം പ്ലേഓഫില്‍ ജയിക്കുന്ന ടീമുമായി ഏറ്റുമുട്ടി ഫൈനലിലേക്ക് എത്താന്‍ സാഹചര്യമുണ്ട്. 

സീസണില്‍ ഇതിന് മുന്‍പ് ഒരു വട്ടം ഏറ്റുമുട്ടിയപ്പോള്‍ ജയം ഹര്‍ദിക്കിനും സംഘത്തിനുമായിരുന്നു. താര ലേലം മുതല്‍ തന്നെ ഗുജറാത്തിന് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പരിക്കില്‍ വലയുന്ന താരം ക്യാപ്റ്റനാവുന്നതോടെ എത്ര ദൂരം ഗുജറാത്തിന് മുന്‍പോട്ട് പോകാനാവും എന്ന ചോദ്യവും ശക്തമായിരുന്നു. എന്നാല്‍ ലീഗ് ഘട്ടം കഴിയുമ്പോള്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം പിടിച്ചാണ് ഗുജറാത്ത് മറുപടി നല്‍കിയത്.

സീസണില്‍ ഏഴ് വട്ടം ചെയ്‌സ് ചെയ്ത് ഇറങ്ങിയപ്പോള്‍ ആറ് തവണയും ജയം പിടിക്കാന്‍ ഗുജറാത്തിന് കഴിഞ്ഞു. എന്നാല്‍ ടോസ് നഷ്ടപ്പെട്ടിട്ടും ജയങ്ങളിലേക്ക് എത്താന്‍ കഴിയുന്നതാണ് രാജസ്ഥാന് മുന്‍തൂക്കം നല്‍കുന്നത്. സ്പിന്നര്‍മാരായ അശ്വിനും ചഹലും ആധിപത്യം പുലര്‍ത്തുന്നത് രാജസ്ഥാനെ തുണയ്ക്കുന്നു. ബാറ്റിങ്ങിനൊപ്പം ബൗളിങ്ങിലും വിശ്വാസം കാക്കാന്‍ അശ്വിന് കഴിയുന്നു. 

രാജസ്ഥാന്‍ റോയല്‍സ് സാധ്യത 11: യശസ്വി ജയ്‌സ്വാള്‍, ബട്ട്‌ലര്‍, സഞ്ജു, ദേവ്ദത്ത് പടിക്കല്‍, ഹെറ്റ്മയര്‍, പരാഗ്, അശ്വിന്‍, ബോള്‍ട്ട്, മകോയ്, ചഹല്‍, പ്രസിദ്ധ് കൃഷ്ണ

ഗുജറാത്ത് സാധ്യത 11: ശുഭ്മാന്‍ ഗില്‍, വൃധിമാന്‍ സാഹ, മാത്യു വേഡ്, ഡേവിഡ് മില്ലര്‍, ഹര്‍ദിക് പാണ്ഡ്യ, തെവാത്തിയ, റാഷിദ്, സായ് കിഷോര്‍, ഷമി, ഫെര്‍ഗൂസല്‍, യഷ് ദയാല്‍

ഈ വാര്‍ത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com