'ഉമ്രാന്‍ ഇന്ത്യയുടെ മുതല്‍ക്കൂട്ടാവും, പക്ഷേ കെ എല്‍ രാഹുല്‍ കരുതിയിരിക്കണം'; സെവാഗിന്റെ മുന്നറിയിപ്പ്‌

ഉമ്രാനെ ഉപയോഗിക്കുന്നതില്‍ ഇവിടെ കെഎല്‍ രാഹുലിന് സെവാഗ് മുന്നറിയിപ്പ് നല്‍കുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്ക് ഇന്ത്യയുടെ മുതല്‍ക്കൂട്ടാവുമെന്ന് മുന്‍ താരം വീരേന്ദര്‍ സെവാഗ്. എന്നാല്‍ ഉമ്രാനെ ഉപയോഗിക്കുന്നതില്‍ ഇവിടെ കെഎല്‍ രാഹുലിന് സെവാഗ് മുന്നറിയിപ്പ് നല്‍കുന്നു. 

സ്പീഡ് നോക്കുമ്പോള്‍ ഉമ്രാന്‍ പ്രത്യേക കഴിവുള്ള താരമാണ്. എന്നാല്‍ ഉമ്രാനെ ഇന്ത്യയും ഇന്ത്യന്‍ ക്യാപ്റ്റനും വളരെ സൂക്ഷ്മതയോടെയാണ് ഉപയോഗിക്കേണ്ടത്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ രാഹുല്‍ സൂക്ഷിക്കണം. കാരണം, ഉമ്രാനെ പവര്‍പ്ലേയില്‍ കൂടുതലായി ഉപയോഗിച്ചാല്‍ കുറെ റണ്‍സ് വഴങ്ങിയേക്കാം. എന്നാല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ടീമിനൊരു മുതല്‍ക്കൂട്ടായി ഉമ്രാന്‍ മാറുമെന്ന് സെവാഗ് ചൂണ്ടിക്കാണിച്ചു. 

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം നേടാന്‍ അര്‍ഹനാണ് ഉമ്രാന്‍

ഉമ്രാനെ കരുതലോടെ കൈകാര്യം ചെയ്യണം എന്ന് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനും പറഞ്ഞു. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം നേടാന്‍ അര്‍ഹനാണ് ഉമ്രാന്‍. ജോലിഭാരം നിയന്ത്രിക്കുക ഇവിടെ പ്രധാനമാണ്. അതില്‍ പരാജയപ്പെട്ടാല്‍ പരിക്കുകളിലേക്ക് ഉമ്രാന്‍ വീഴും. ഒരു എക്‌സ്പ്രസ് ഫാസ്റ്റ് ബൗളര്‍ക്ക് വേണ്ട പിന്തുണ ഉമ്രാന് ലഭിക്കും എന്നാണ് കരുതുന്നത് എന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു. 

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി 14 കളിയില്‍ നിന്ന് 22 വിക്കറ്റ് ആണ് ഉമ്രാന്‍ വീഴ്ത്തിയത്. ഇക്കണോമി 9.03. മണിക്കൂറില്‍ 150 കിമീന് മുകളില്‍ തുടരെ വേഗം കണ്ടെത്തി ഉമ്രാന്‍ വിസ്മയിപ്പിച്ചിരുന്നു. പിന്നാലെയാണ് ഇന്ത്യന്‍ ടീമിലും ഇടം നേടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com