'തഴഞ്ഞില്ലായിരുന്നു എങ്കില്‍ 10,000 റണ്‍സ് കണ്ടെത്തിയാനെ'; ഒഴിവാക്കല്‍ വേദനിപ്പിച്ചതായി സെവാഗ്

തഴഞ്ഞില്ലായിരുന്നു എങ്കില്‍ 10,000ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യുമായിരുന്നു താനെന്ന് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊല്‍ക്കത്ത: ടെസ്റ്റില്‍ നിന്ന് തഴഞ്ഞില്ലായിരുന്നു എങ്കില്‍ 10,000ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യുമായിരുന്നു താനെന്ന് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. ടെസ്റ്റ് ടീമിന്റെ ഭാഗമല്ല എന്ന് തിരിച്ചറിഞ്ഞ നിമിഷം വേദനിപ്പിച്ചതായും സെവാഗ് പറയുന്നു. 

ടെസ്റ്റ് ടീമിന്റെ ഭാഗമല്ല ഞാന്‍ എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അത് വേദനിപ്പിച്ചു. ആ സമയം എന്നെ ടീമില്‍ നിന്ന് ഒഴിവാക്കിയില്ലായിരുന്നു എങ്കില്‍ ടെസ്റ്റില്‍ 10000ന് മുകളില്‍ റണ്‍സ് ഞാന്‍ സ്‌കോര്‍ ചെയ്താനെ, സെവാഗ് പറഞ്ഞു. 

രാഹുല്‍ ദ്രാവിഡ് ക്യാപ്റ്റനായിരിക്കുമ്പോഴാണ് സെവാഗിനെ ടീമില്‍ നിന്ന് ഒഴിവാക്കുന്നത്. 2007ലാണ് സെവാഗ് തന്റെ 51ാമത്തെ ടെസ്റ്റ് കളിച്ചത്. ഒരു വര്‍ഷത്തിന് ശേഷമാണ് തന്റെ 53ാമത്തെ ടെസ്റ്റ് സെവാഗ് കളിച്ചത്. 2006-07ലെ ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിന് ശേഷം സെലക്ടര്‍മാര്‍ സെവാഗിനെ അവഗണിച്ചു. 

എന്നാല്‍ ഗംഭീറിന് പരിക്കേറ്റതോടെ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലേക്ക് സെവാഗിന്റെ പേര് എത്തി. ടീമിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ ട്രിപ്പിള്‍ സെഞ്ചുറി നേടിയാണ് സെവാഗ് ആഘോഷിച്ചത്. 2008ലെ ചെന്നൈ ടെസ്റ്റില്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ കരിയറിലെ തന്റെ ബെസ്റ്റ് സ്‌കോറായ 319 റണ്‍സ് സെവാഗ് കണ്ടെത്തി. ശ്രീലങ്കയ്ക്ക് എതിരെ 293 റണ്‍സും കണ്ടെത്തി. 2010ല്‍ ടെസ്റ്റ് ബാറ്റേഴ്‌സിന്റെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനവും സെവാഗ് സ്വന്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com