ഒന്നിന് പുറകെ ഒന്നൊന്നായി 16 ഗോളുകള്‍!; ഇന്ത്യ ഏഷ്യാകപ്പ് ഹോക്കിയില്‍ സൂപ്പര്‍ ഫോറില്‍

ദിപ്‌സന്‍ ടിര്‍ക്കിയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍
സൂപ്പര്‍ ഫോറില്‍ എത്തിയ ഇന്ത്യന്‍ ടീമിന്റെ ആഹ്ലാദം
സൂപ്പര്‍ ഫോറില്‍ എത്തിയ ഇന്ത്യന്‍ ടീമിന്റെ ആഹ്ലാദം

ജക്കാര്‍ത്ത: ഏഷ്യാകപ്പ് ഹോക്കിയില്‍ ഇന്തോനേഷ്യയെ തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ഫോറില്‍. നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത പതിനാറ് ഗോളിനാണ് ഇന്ത്യയുടെ വിജയം. ദിപ്‌സന്‍ ടിര്‍ക്കിയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. 5 ഗോളുകളാണ് ദിപ്‌സന്‍ ഇന്തേനേഷ്യന്‍ വലയില്‍ അടിച്ചുകയറ്റിയത്. 

ഇന്നത്തെ വിജയത്തോടെ പൂള്‍ എയില്‍ ഇന്ത്യ രണ്ടാമതെത്തി. സൂപ്പര്‍ ഫോറില്‍ കടക്കാന്‍ ഇന്ത്യ കുറഞ്ഞത് 15 ഗോളിന് വിജയിക്കേണ്ടിയിരുന്നു. ഇന്ത്യയുടെ കൂറ്റന്‍ വിജയത്തോടെ പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലെത്താതെ പുറത്തായി.

കഴിഞ്ഞ മത്സരത്തില്‍ ആതിഥേയരായ ഇന്തോനേഷ്യയെ പാകിസ്ഥാന്‍ 13 ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com