ഫ്രഞ്ച് ഓപ്പണിലും അല്‍കാരസിന്റെ തേരോട്ടം; 2006ന് ശേഷം നാലാം റൗണ്ടിലെത്തുന്ന പ്രായം കുറഞ്ഞ താരം

മാഡ്രിഡ് ഓപ്പണിന് പിന്നാലെ ഫ്രഞ്ച് ഓപ്പണിലും തേരോട്ടം തുടര്‍ന്ന് സ്പാനിഷ് കൗമാര താരം കാര്‍ലോസ് അല്‍കാരസ്
കാര്‍ലോസ് അല്‍കാരസ്/ഫോട്ടോ: എഎഫ്പി
കാര്‍ലോസ് അല്‍കാരസ്/ഫോട്ടോ: എഎഫ്പി

പാരിസ്: മാഡ്രിഡ് ഓപ്പണിന് പിന്നാലെ ഫ്രഞ്ച് ഓപ്പണിലും തേരോട്ടം തുടര്‍ന്ന് സ്പാനിഷ് കൗമാര താരം കാര്‍ലോസ് അല്‍കാരസ്. 2006ന് ശേഷം ഫ്രഞ്ച് ഓപ്പണിന്റെ നാലാം റൗണ്ടില്‍ കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി അല്‍കാരസ്. 

മോന്റെ കാര്‍ലോയില്‍ തന്നെ തോല്‍പ്പിച്ച അമേരിക്കയുടെ സെബാസ്റ്റ്യന്‍ കോര്‍ഡയെ 6-4,6-4,6-2 എന്ന സ്‌കോറിന് വീഴ്ത്തിയാണ് അല്‍കാരസ് നാലാം റൗണ്ടിലേക്ക് കടന്നത്. കളിമണ്‍ കോര്‍ട്ടിലെ ഈ വര്‍ഷത്തെ 21 മത്സരങ്ങളില്‍ അല്‍കാരസ് തോല്‍വി വഴങ്ങിയത് ഒരു വട്ടം മാത്രമാണ്. സെബാസ്റ്റിയന്‍ കോര്‍ഡയോടായിരുന്നു അത്. 

നാലാം റൗണ്ട് കടന്ന് അല്‍കാരസ് ക്വാര്‍ട്ടറില്‍ എത്തിയാല്‍ സ്വരേവ് എതിരാളിയായി വരാനാണ് സാധ്യത. മാഡ്രിഡ് ഓപ്പണില്‍ സ്വരേവിനെ വീഴ്ത്തിയാണ് അല്‍കാരസ് കിരീടം ചൂടിയത്. ക്വാര്‍ട്ടറും അല്‍കാരസ് അതിജീവിച്ചാല്‍ നിലവിലെ ചാമ്പ്യന്‍ ജോക്കോവിച്ചോ, 13 വട്ടം കിരീടം ചൂടിയ നദാലോ ആയിരിക്കും സെമിയില്‍ അല്‍കാരസിന്റെ എതിരാളി. 

മാഡ്രിഡ് ഓപ്പണില്‍ നദാലിനേയും ജോക്കോവിച്ചിനേയും അല്‍കാരസ് വീഴ്ത്തിയിരുന്നു. അവസാന 16ലേക്ക് ലക്ഷ്യം വെച്ച് സിറ്റ്‌സിപാസും മെദ്‌വദേവും ഇന്ന് ഇറങ്ങുന്നുണ്ട്. ഞായറാഴ്ചയാണ് നദാലിന്റേയും ജോക്കോവിച്ചിന്റേയും നാലാം റൗണ്ടിലെ മത്സരങ്ങള്‍.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com