രണ്ടാം സ്ഥാനവും ഫൈനലും; 12 വര്‍ഷമായി ഐപിഎല്ലില്‍ തുടരുന്ന പതിവ് തെറ്റിക്കാതെ രാജസ്ഥാന്‍  റോയല്‍സ് 

പ്ലേഓഫ് മാതൃകയിലായതിന് പിന്നാലെ എല്ലാ വര്‍ഷവും പോയിന്റ് പട്ടികയില്‍ രണ്ടാമത് എത്തുന്ന ടീം ഫൈനല്‍ ഉറപ്പിക്കും
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

അഹമ്മദാബാദ്: 12 വര്‍ഷമായി ഐപിഎല്ലില്‍ തുടരുന്ന പതിവ് തെറ്റിക്കാതെ രാജസ്ഥാന്‍ റോയല്‍സും. ഐപിഎല്‍ പ്ലേഓഫ് മാതൃകയിലായതിന് പിന്നാലെ എല്ലാ വര്‍ഷവും പോയിന്റ് പട്ടികയില്‍ രണ്ടാമത് എത്തുന്ന ടീം ഫൈനല്‍ ഉറപ്പിക്കും. ബാംഗ്ലൂരിനെ രണ്ടാം എലിമിനേറ്ററില്‍ വീഴ്ത്തി രാജസ്ഥാനും ആ പതിവ് തെറ്റിച്ചില്ല. 

2011ലാണ് ഐപിഎല്‍ പ്ലേഓഫ് മാതൃകയിലായത്. സീസണില്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് രാജസ്ഥാന്‍ റോയല്‍സ് ഫിനിഷ് ചെയ്തത്. ഇതിന് മുന്‍പ് ഒരുതവണ മാത്രമാണ് രാജസ്ഥാന്‍ റോയല്‍സ് ഫൈനലില്‍ കടന്നത്. കിരീടം ചൂടിയ 2008ലായിരുന്നു അത്. അന്നും പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായാണ് രാജസ്ഥാന്‍ ഫിനിഷ് ചെയ്തത്. അന്ന് കിരീടത്തിലേക്ക് എത്തിയ സാഹചര്യങ്ങള്‍ ആവര്‍ത്തിക്കുന്നതോടെ തങ്ങളുടെ രണ്ടാം കിരീടത്തിലേക്ക് രാജസ്ഥാന്‍ എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 

തിരികെ വരിക എന്നത് പ്രയാസമായിരുന്നു: സഞ്ജു

ആദ്യ ക്വാളിഫയറില്‍ ഗുജറാത്തിനോട് തോറ്റതോടെയാണ് രാജസ്ഥാന്‍ രണ്ടാം ക്വാളിഫയറിലേക്ക് ഫൈനല്‍ ടിക്കറ്റ് തേടി എത്തിയത്. ബാംഗ്ലൂരിനെ 157ല്‍ ഒതുക്കിയതിന് ശേഷം 11 പന്തുകള്‍ ശേഷിക്കെ രാജസ്ഥാന്‍ ലക്ഷ്യം മറികടന്നു. 

ആദ്യ ക്വാളിഫയറിന് ശേഷം തിരികെ വരിക എന്നത് പ്രയാസമായിരുന്നു എന്നാണ് സഞ്ജു പ്രതികരിച്ചത്. എന്നാല്‍ ടൂര്‍ണമെന്റില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. ഏതാനും മത്സരങ്ങള്‍ ഞങ്ങള്‍ തോറ്റു. എന്നാല്‍ എങ്ങനെയാണ് തിരികെ വരേണ്ടത് എന്ന് ഞങ്ങള്‍ക്ക് അറിയാം. ഞങ്ങള്‍ നന്നായി തന്നെ ചെയ്തു. ഫാസ്റ്റ് ബൗളര്‍മാര്‍ക്കാണ് പിച്ചില്‍ നിന്ന് പിന്തുണ കിട്ടിയത്. നല്ല ബൗണ്‍സ് ലഭിച്ചിരുന്നു. സ്പിന്നര്‍മാര്‍ക്കെതിരെ കളിക്കാന്‍ എളുപ്പമായിരുന്നു എന്നും സഞ്ജു പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com