'കോഹ്‌ലിയോ അശ്വിനോ അമ്പയറിങ്ങിലേക്ക് വരണം; സെവാഗ് വെല്ലുവിളി ഏറ്റെടുത്തില്ല'; സൈമണ്‍ ടൗഫല്‍ പറയുന്നു 

ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗിനെ അമ്പയറിങ്ങിലേക്ക് എത്താന്‍ താന്‍ വെല്ലുവിളിച്ചിരുന്നതായി സൈമണ്‍ ടൗഫലിന്റെ വെളിപ്പെടുത്തല്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗിനെ അമ്പയറിങ്ങിലേക്ക് എത്താന്‍ താന്‍ വെല്ലുവിളിച്ചിരുന്നതായി സൈമണ്‍ ടൗഫലിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ തന്റെ താത്പര്യം അതിലല്ല എന്ന് പറഞ്ഞ് സെവാഗ് പിന്മാറുകയായിരുന്നു എന്നും ടൗഫല്‍ പറയുന്നു. 

അമ്പയറിങ് എന്ന കാര്യം സെവാഗിന്റെ തലയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. സെവാഗിനെ ഞാന്‍ വെല്ലുവിളിക്കുകയാണ് ചെയ്തത്. കാരണം സ്‌ക്വയര്‍ ലെഗ്ഗില്‍ എനിക്ക് ഒപ്പം നില്‍ക്കുമ്പോള്‍ ഔട്ട് ആണോ നോട്ട് ഔട്ട് ആണോ എന്നെല്ലാം സെവാഗ് പറയും. എന്നാല്‍ സെവാഗ് താത്പര്യമില്ലെന്ന് പറഞ്ഞു. സെവാഗിന് താത്പര്യം അതിലല്ല, ടൗഫല്‍ പറയുന്നു. 

മോര്‍ക്കലിനും അമ്പയറിങ്ങില്‍ താത്പര്യം ഉണ്ടായിരുന്നു. എന്നാല്‍ ഇത് എല്ലാവര്‍ക്കും പറ്റിയതല്ല. വീരേന്ദര്‍ സെവാഗ്, അല്ലെങ്കില്‍ കോഹ് ലിയോ അശ്വിനോ അമ്പയറിങ്ങിലേക്ക് വരുന്നത് കാണാന്‍ ആഗ്രഹമുണ്ട്. എല്ലാ പ്രധാന നിയമങ്ങളെ കുറിച്ചും അവര്‍ക്ക് അറിയാം, ടൗഫല്‍ ചൂണ്ടിക്കാണിച്ചു. 

കറാച്ചിയോ അതുപോലുള്ള ഇടങ്ങളിലോ കളിക്കുമ്പോഴല്ലാതെ അമ്പയറിങ് ബോറിങ് ആവില്ല. അമ്പയറിങ് വെല്ലുവിളി നിറഞ്ഞതാണ്. എങ്ങനെയാണ് ഇത്രയും സമയം ഫോക്കസ് ചെയ്ത് നില്‍ക്കുക എന്ന് പലരും ചോദിക്കും. എന്നാല്‍ അങ്ങനെയല്ല. ഒരു ചെറിയ നിമിഷത്തിലേക്ക് മാത്രമാണ് നോക്കേണ്ടത്, സൈമണ്‍ ടൗഫല്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com