5 പോയിന്റോടെ 3 ടീമുകള്‍, ഗ്രൂപ്പ് ഒന്നില്‍ പോരാട്ടം ഇഞ്ചോടിഞ്ച് 

ട്വന്റി20 ലോകകപ്പില്‍ ഗ്രൂപ്പ് ഒന്നില്‍ സെമി സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടം ഇഞ്ചോടിഞ്ച്
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

സിഡ്‌നി: ട്വന്റി20 ലോകകപ്പില്‍ ഗ്രൂപ്പ് ഒന്നില്‍ സെമി സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടം ഇഞ്ചോടിഞ്ച്. 4 മത്സരങ്ങള്‍ വീതം പിന്നിടുമ്പോള്‍ 3 ടീമുകളാണ് 5 പോയിന്റോടെ ഗ്രൂപ്പ് ഒന്നില്‍ ഉള്ളത്. ഓരോ മത്സരം വീതം എല്ലാ ടീമുകള്‍ക്കും അവശേഷിക്കെ ഗ്രൂപ്പ് ഒന്നിലെ പോര് കടുക്കും. 

+2.233 എന്ന നെറ്റ് റണ്‍റേറ്റിന്റെ ബലത്തില്‍ ന്യൂസിലന്‍ഡ് ആണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. രണ്ടാമത് ഇംഗ്ലണ്ടും മൂന്നാമത് ഓസ്‌ട്രേലിയയും. നെതര്‍ലന്‍ഡ്‌സിന് എതിരെയാണ് ഇനി ന്യൂസിലന്‍ഡിന്റെ മത്സരം. ഇതില്‍ ജയിക്കാനുള്ള സാധ്യത ന്യൂസിലന്‍ഡിനായതിനാല്‍ സെമി സാധ്യതയില്‍ മുന്‍പില്‍ ന്യൂസിലന്‍ഡ് ആണ്. എന്നാല്‍ അട്ടിമറി സാധ്യത അയര്‍ലന്‍ഡ് മുന്‍പില്‍ വെക്കുന്നത് ന്യൂസിലന്‍ഡിന് ആശങ്കയും മറ്റ് ടീമുകള്‍ക്ക് പ്രതീക്ഷയും സൃഷ്ടിക്കുന്നുണ്ട്. 

നാല് പോയിന്റോടെ ശ്രീലങ്ക

ശ്രീലങ്കക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം. നാല് പോയിന്റോടെയാണ് ശ്രീലങ്ക നില്‍ക്കുന്നത്. ഇംഗ്ലണ്ടിനെതിരെ ജയിച്ചാല്‍ ശ്രീലങ്കയും 6 പോയിന്റോടെ സെമി സാധ്യത ഉയര്‍ത്തും. ന്യൂസിലന്‍ഡിന് എതിരെ നിര്‍ണായക ജയത്തിലേക്ക് ഇംഗ്ലണ്ട് എത്തിയതോടെയാണ് ഗ്രൂപ്പ് ഒന്നിലെ സെമി സാധ്യതകള്‍ കൂടുതല്‍ സങ്കീര്‍ണമായത്. ഓസ്‌ട്രേലിയയുടെ അവസാന മത്സരം അഫ്ഗാനിസ്ഥാന് എതിരെയാണ്.

നെഗറ്റീവ് റണ്‍റേറ്റുള്ള ആതിഥേയര്‍ക്ക് സെമിയിലെത്താന്‍ വന്‍ മാര്‍ജിനിലെ ജയം വേണം. ഇതോടെ നെറ്റ് റണ്‍റേറ്റ് ആവും ഒന്നാം ഗ്രൂപ്പില്‍ വിജയികളെ നിശ്ചയിക്കുക എന്ന് ഉറപ്പായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com