ലോകകപ്പ് മുന്നൊരുക്കം നേരത്തെ തുടങ്ങാന്‍ മെസി; പിഎസ്ജിയുടെ അവസാന മത്സരം കളിക്കില്ല
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd November 2022 12:15 PM |
Last Updated: 02nd November 2022 12:19 PM | A+A A- |

മെസി/ഫോട്ടോ: എഎഫ്പി(ഫയല്‍)
പാരിസ്: ഖത്തര്‍ ലോകകപ്പിന് മുന്‍പ് അര്‍ജന്റൈന്‍ ടീമിനൊപ്പം നേരത്തെ തന്നെ ചേരാന്‍ നീക്കവുമായി ലയണല്‍ മെസി. ഇതിനായി ഇന്റര്‍നാഷണല്‍ ഇടവേളയ്ക്ക് മുന്‍പുള്ള പിഎസ്ജിയുടെ അവസാന ലീഗ് മത്സരത്തില്‍ നിന്ന് തന്നെ ഒഴിവാക്കണം എന്ന് മെസി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
നവംബര്‍ 13നാണ് പിഎസ്ജിയുടെ ലോകകപ്പിന് മുന്‍പുള്ള അവസാന ലീഗ് മത്സരം. ലോകകപ്പിലെ അര്‍ജന്റീനയുടെ ആദ്യ മത്സരം നവംബര്‍ 22നാണ്. ആറാം തിയതിയുള്ള പിഎസ്ജിയുടെ ലീഗ് വണ്‍ മത്സരത്തിന് ശേഷം അര്‍ജന്റൈന്‍ ടീമിനൊപ്പം ചേരാന്‍ അനുവദിക്കണം എന്നാണ് മെസി പിഎസ്ജിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നവംബര്‍ 7 മുതല്‍ അര്‍ജന്റൈന്‍ ടീമിനൊപ്പം ചേരാനാണ് മെസിയുടെ നീക്കം.
സീസണില്‍ മിന്നും ഫോമിലാണ് അര്‍ജന്റീനയ്ക്കും പിഎസ്ജിക്കും വേണ്ടിയുള്ള മെസിയുടെ കളി. 17 കളിയില്‍ നിന്ന് മെസി വല കുലുക്കിയത് 12 വട്ടം. 13 അസിസ്റ്റും സീസണില്‍ മെസിയുടെ പേരിലുണ്ട്. പിഎസ്ജിക്ക് വേണ്ടി കഴിഞ്ഞ കളിയില്‍ ട്രോയെസിനെതിരെ മെസി നേടിയ തകര്‍പ്പന്‍ ഗോള്‍ ഉള്‍പ്പെടെ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി കഴിഞ്ഞു.
How about that from Leo Messi! #PSGESTAC pic.twitter.com/cirSSMYMpk
— Paris Saint-Germain (@PSG_English) October 31, 2022
ഈ വാര്‍ത്ത കൂടി വായിക്കൂ
ഇന്ത്യക്ക് ഇന്ന് നിർണായകം, ജയിച്ചാൽ സെമി സാധ്യത; മഴ ഭീഷണി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ