'എനിക്ക് ബൗള്‍ഡ് ആവുന്നതും എല്‍ബിഡബ്ല്യുവും ഇഷ്ടമല്ല'; നോണ്‍ സ്‌ട്രൈക്കര്‍ റണ്‍ഔട്ടില്‍ അശ്വിന്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th November 2022 11:39 AM  |  

Last Updated: 05th November 2022 11:39 AM  |   A+A-   |  

r_ashwin_miller

ഫോട്ടോ: ട്വിറ്റർ

 

അഡ്‌ലെയ്ഡ്: നോണ്‍ സ്‌ട്രൈക്കര്‍ റണ്‍ഔട്ടില്‍ വീണ്ടും പ്രതികരണവുമായി ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ഈ വിധം പുറത്താവാന്‍ ഞാനും ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഔട്ട് ആവാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. ബൗള്‍ഡ്, എല്‍ബിഡബ്ല്യു എന്നിവയിലൂടെയെല്ലാം പുറത്താവാന്‍ ഞാനും ആഗ്രഹിക്കുന്നില്ല എന്നാണ് പരിഹാസം നിറച്ച് അശ്വിന്‍ പ്രതികരിച്ചത്. 

സത്യം പറഞ്ഞാല്‍ എനിക്കും ഈ വിധം ഔട്ട് ആവാന്‍ താത്പര്യം ഇല്ല. എനിക്ക് ഇഷ്ടമല്ല എന്നത് കൊണ്ട് ഞാന്‍ ആ വിധം ഔട്ട് ആവാന്‍ പാടില്ല എന്നില്ല. ആര്‍ക്കും ഔട്ട് ആവാന്‍ ഇഷ്ടമല്ല. എല്‍ബിഡബ്ല്യു, ബൗള്‍ഡ് എന്നിവയിലൂടെ എനിക്ക് ഔട്ട് ആവാന്‍ താത്പര്യം ഇല്ല എന്നത് പോലെ തന്നെയാണ് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ റണ്‍ഔട്ട് ആവാന്‍ എനിക്ക് താത്പര്യം ഇല്ലാത്തതും, അശ്വിന്‍ പറയുന്നു. 

പലരുടേയും ചിന്ത പലതായിരിക്കും

ഇത് നിയമവിധേയമാണ്. ഇത് സംബന്ധിച്ച് നിരവധി വാദങ്ങള്‍ ഉയരുന്നുണ്ട്. പലരുടേയും ചിന്ത പലതായിരിക്കും. ഈ വിധം വിക്കറ്റെടുക്കാന്‍ ശ്രമിക്കണോ വേണ്ടയോ എന്നത് മാത്രമാണ് വിഷയം. ചിലര്‍ക്ക് അതിനോട് താത്പര്യം ഇല്ല. എന്നാല്‍ എനിക്ക് മുന്‍തൂക്കം ലഭിക്കാന്‍ ക്രിക്കറ്റര്‍ എന്ന നിലയില്‍ ഞാന്‍ അത് ചെയ്യും, അശ്വിന്‍ പറഞ്ഞു. 

ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ യാത്രയെ കുറിച്ചും അശ്വിന്‍ പ്രതികരിച്ചു. ഇവിടം വരെയുള്ള യാത്ര എളുപ്പമായിരുന്നില്ല. ബംഗ്ലാദേശിനും പാകിസ്ഥാനും എതിരായ മത്സരങ്ങള്‍ പ്രയാസമായിരുന്നു എന്ന് അശ്വിന്‍ ഓര്‍മിപ്പിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഒരു ജയം പോലുമില്ലാതെ മടങ്ങുന്ന ഒരേയൊരു ടീം, സെലക്ഷനിലെ കല്ലുകടികള്‍; മുഹമ്മദ് നബിയുടെ രാജിക്ക് പിന്നില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ