കോഹ്‌ലിക്ക് ഇന്ന് 34ാം ജന്മദിനം; ഫോം വീണ്ടെടുത്തതോടെ ആരാധകര്‍ക്ക്  ഇരട്ടി മധുരം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th November 2022 11:20 AM  |  

Last Updated: 05th November 2022 11:20 AM  |   A+A-   |  

virat_kohli12

ഫോട്ടോ: എഎഫ്പി

 

അഡ്‌ലെയ്ഡ്: ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ഇന്ന് 34ാം ജന്മദിനം. ട്വന്റി20 ലോകകപ്പില്‍ നാല് കളിയില്‍ നിന്ന് മൂന്ന് അര്‍ധ ശതകവുമായി നില്‍ക്കുമ്പോള്‍ എത്തുന്ന ജന്മദിനം കോഹ്‌ലിക്കും ആരാധകര്‍ക്കും ഇരട്ടി മധുരമാവുന്നു. 

റണ്‍ മെഷീനുള്ള ജന്മദിനാശംസകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. സഹതാരങ്ങളും മുന്‍ താരങ്ങളും ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ നിലകളില്‍ നിന്നുള്ളവര്‍ കോഹ് ലിക്ക് ആശംസയുമായി എത്തുന്നു. 

എല്ലാ ഫോര്‍മാറ്റിലുമായി 24350 റണ്‍സ് ആണ് വിരാട് കോഹ് ലി നേടിയത്. 71 സെഞ്ചുറികളുമായി സച്ചിന്റെ സെഞ്ചുറി റെക്കോര്‍ഡിലേക്ക് കോഹ്‌ലി നോട്ടമെറിയുന്നു. 128 അര്‍ധ ശതകങ്ങളാണ് കോഹ് ലിയുടെ പേരിലുള്ളത്. 50ന് മുകളില്‍ കോഹ് ലി സ്‌കോര്‍ ഉയര്‍ത്തിയത് 199 വട്ടവും. 

7 തവണ കോഹ് ലി ഇരട്ട ശതകത്തിലേക്ക് എത്തി. ഏകദിനത്തില്‍ 12344 റണ്‍സും ട്വന്റി20യില്‍ 3932 റണ്‍സും 8074 ടെസ്റ്റ് റണ്‍സുമാണ് കോഹ് ലിയുടെ അക്കൗണ്ടിലുള്ളത്. ടെസ്റ്റില്‍ 27 സെഞ്ചുറിയിലേക്കും ഏകദിനത്തില്‍ 43 സെഞ്ചുറിയിലേക്കുമാണ് കോഹ് ലി എത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കുഞ്ഞ് ഓടിവരുമ്പോള്‍ എതൊരു അമ്മയും എടുക്കില്ലേ...?; കലക്ടര്‍ക്ക് പിന്തുണയുമായി ഡെപ്യൂട്ടി സ്പീക്കര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ