അവസാന 5 ഓവറില്‍ 79 റണ്‍സ്‌, തകര്‍ത്തടിച്ച് സൂര്യകുമാര്‍; സിംബാബ്‌വെക്ക് 187 റണ്‍സ് വിജയ ലക്ഷ്യം 

കെ എല്‍ രാഹുലിന്റേയും സൂര്യകുമാര്‍ യാദവിന്റേയും അര്‍ധ ശതകമാണ് 20 ഓവറില്‍ ഇന്ത്യയെ 5 വിക്കറ്റ് നഷ്ടത്തില്‍ 186 എന്ന സ്‌കോറിലേക്ക് എത്തിച്ചത്
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

മെല്‍ബണ്‍: സിംബാബ്‌വെക്ക് മുന്‍പില്‍  187 റണ്‍സ് വിജയ ലക്ഷ്യം വെച്ച് ഇന്ത്യ. കെ എല്‍ രാഹുലിന്റേയും സൂര്യകുമാര്‍ യാദവിന്റേയും അര്‍ധ ശതകമാണ് 20 ഓവറില്‍ ഇന്ത്യയെ 5 വിക്കറ്റ് നഷ്ടത്തില്‍ 186 എന്ന സ്‌കോറിലേക്ക് എത്തിച്ചത്. അവസാന 5 ഓവറില്‍ 79 റണ്‍സ് അടിച്ചെടുക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. 

തുടരെ രണ്ടാമത്തെ മത്സരത്തിലും കെ എല്‍ രാഹുല്‍ അര്‍ധ ശതകം കണ്ടെത്തി. 35 പന്തില്‍ നിന്ന് മൂന്ന് ഫോറും മൂന്ന് സിക്‌സും പറത്തിയാണ് കെ എല്‍ രാഹുല്‍ 51 റണ്‍സ് കണ്ടെത്തിയത്. രോഹിത് ശര്‍മ 13 പന്തില്‍ നിന്ന് 15 റണ്‍സ് എടുത്ത് മടങ്ങി നിരാശപ്പെടുത്തി. 25 പന്തില്‍ നിന്ന് 26 റണ്‍സ് എടുത്ത് നില്‍ക്കെ കോഹ് ലിയും കൂടാരം കയറി. 

ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ സൂര്യകുമാര്‍ യാദവിന് മാത്രമാണ് മികച്ച സ്‌ട്രൈക്ക്‌റേറ്റോടെ കളിക്കാനായത്. 25 പന്തില്‍ നിന്ന് 6 ഫോറും നാല് സിക്‌സും പറത്തി 61 റണ്‍സ് എടുത്ത സൂര്യകുമാര്‍ യാദവിന്റെ സ്‌ട്രൈക്ക്‌റേറ്റ് 244 ആണ്. 

ആദ്യമായി പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ച് ഇറങ്ങിയ ഋഷഭ് പന്തിന് 5 പന്തില്‍ നിന്ന് മൂന്ന് റണ്‍സ് മാത്രമാണ് എടുക്കാനായത്. ഹര്‍ദിക് പാണ്ഡ്യ 18 പന്തില്‍ നിന്ന് 18 റണ്‍സ് എടുത്ത് മടങ്ങി. 

ഏഴ് ബൗളര്‍മാരെയാണ് സിംബാബ്‌വെ ഇറക്കിയത്. ഇതില്‍ സീന്‍ വില്യംസ് രണ്ട് ഓവറില്‍ 9 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് പിഴുതു. കോഹ് ലിയുടേയും പന്തിന്റേയും വിക്കറ്റുകളാണ് സീന്‍ വില്യംസ് പിഴുതത്. റാസയും മുസര്‍ബനിയും എന്‍ഗരവയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com