ഹര്‍ഷല്‍ പട്ടേലിന്റെ ഡെലിവറിയില്‍ കോഹ്‌ലിക്ക് പരിക്ക്, നെറ്റ്‌സ് വിട്ടു; വിയര്‍പ്പൊഴുക്കി ഋഷഭ് പന്ത് 

സെമിയുടെ തലേന്ന് ഋഷഭ് പന്ത് ആണ് ഇന്ത്യന്‍ താരങ്ങളില്‍ പരിശീലനത്തിനായി ആദ്യം നെറ്റ്‌സില്‍ ഇറങ്ങിയത്
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

അഡ്‌ലെയ്ഡ്: ട്വന്റി20 ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ സെമിക്ക് മുന്‍പായി നെറ്റ്‌സില്‍ പരിശീലനം നടത്തുമ്പോള്‍ ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിക്ക് പരിക്ക്. ഹര്‍ഷല്‍ പട്ടേലിന്റെ ഡെലിവറിയില്‍ പന്ത് കൊണ്ട് അരയ്ക്കാണ് കോഹ്‌ലിക്ക് പരിക്കേറ്റത്. 

പ്രയാസം നേരിട്ടതോടെ കോഹ്‌ലി നെറ്റ്‌സ് വിട്ടു. അഗ്രസീവ് ശൈലിയിലാണ് കോഹ് ലി നെറ്റ്‌സില്‍ ബാറ്റ് ചെയ്തിരുന്നത്. നിലവില്‍ ടൂര്‍ണമെന്റിലെ റണ്‍വേട്ടയില്‍ രണ്ടാമതാണ് കോഹ്‌ലി. 5 കളിയില്‍ നിന്ന് സ്‌കോര്‍ ചെയ്തത് 246 റണ്‍സ്. 123 ആണ് ബാറ്റിങ് ശരാശരി. സ്‌ട്രൈക്ക്‌റേറ്റ് 138. പാകിസ്ഥാന് എതിരായ സൂപ്പര്‍ 12 മത്സരത്തിലെ 53 പന്തില്‍ നിന്ന് 82 റണ്‍സ് കണ്ടെത്തിയ ഇന്നിങ്‌സ് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന് പ്രശംസകളേറെ നേടിക്കൊടുത്തിരുന്നു. 

സെമിയുടെ തലേന്ന് ഋഷഭ് പന്ത് ആണ് ഇന്ത്യന്‍ താരങ്ങളില്‍ പരിശീലനത്തിനായി ആദ്യം നെറ്റ്‌സില്‍ ഇറങ്ങിയത്. ക്രീസിന് പുറത്തേക്കിറങ്ങിയും മറ്റും ഷോട്ടുകള്‍ കളിച്ച ഋഷഭ് പന്ത് ടൈമിങ്ങില്‍ മികവ് കാണിച്ചാണ് നെറ്റ്‌സില്‍ കളിച്ചത്. സെമിയില്‍ ദിനേശ് കാര്‍ത്തിക്കോ ഋഷഭ് പന്തോ വിക്കറ്റിന് പിന്നിലെത്തുക എന്ന ആകാംക്ഷ നിലനില്‍ക്കെയാണ് നെറ്റ്‌സില്‍ പന്ത് വിയര്‍പ്പൊഴുക്കി ബാറ്റിങ് പരിശീലനം നടത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com