ഇനി സെമി പോര്; ഇന്ന് പാകിസ്ഥാനെ ന്യൂസിലന്‍ഡ് നേരിടും; ബാബര്‍ ഓപ്പണിങ്ങില്‍ നിന്ന് താഴേക്ക്? 

ട്വന്റി20 ലോകകപ്പില്‍ സെമി ആവേശം ഇന്ന് മുതല്‍. ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ പാകിസ്ഥാന്‍ നേരിടും
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

സിഡ്‌നി: ട്വന്റി20 ലോകകപ്പില്‍ സെമി ആവേശം ഇന്ന് മുതല്‍. ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ പാകിസ്ഥാന്‍ നേരിടും. സിഡ്‌നിയില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം. 

ഒന്നാം ഗ്രൂപ്പിലെ ചാമ്പ്യന്മാരായാണ് ന്യൂസിലന്‍ഡ് സെമി ഫൈനലിലേക്ക് എത്തിയത്. സൂപ്പര്‍ 12ലെ 5 കളിയില്‍ മൂന്നെണ്ണത്തില്‍ കെയ്ന്‍ വില്യംസണിന്റെ സംഘം ജയം പിടിച്ചപ്പോള്‍ ഒരെണ്ണത്തില്‍ മാത്രമാണ് തോറ്റത്. സൗത്ത് ആഫ്രിക്കയെ നെതര്‍ലന്‍ഡ്‌സ് തോല്‍പ്പിച്ചതാണ് പാകിസ്ഥാനെ സെമിയില്‍ എത്താന്‍ തുണച്ചത്. 

5 കളിയില്‍ മൂന്ന് ജയവും രണ്ട് തോല്‍വിയുമാണ് പാകിസ്ഥാന്റെ സൂപ്പര്‍ 12ലെ ഫലങ്ങള്‍. സൂപ്പര്‍ 12ല്‍ ഇന്ത്യയോട് തോറ്റതിന് പിന്നാലെ സിംബാബ്‌വെയോടും പാകിസ്ഥാന് തോല്‍വി സമ്മതിക്കേണ്ടി വന്നു. നിലവിലെ ഫോമില്‍ പാകിസ്ഥാനെ സെമിയില്‍ ന്യൂസിലന്‍ഡ് തോല്‍പ്പിക്കാനുള്ള സാധ്യതകളാണ് കൂടുതല്‍. 

ഓപ്പണിങ്ങില്‍ ഇറങ്ങുന്ന ക്യാപ്റ്റന്‍ ബാബര്‍ അസം മങ്ങി കളിക്കുന്നതാണ് പാകിസ്ഥാന്റെ പ്രധാന തലവേദന. ട്വന്റി20 ലോകകപ്പിലെ 5 മത്സരങ്ങളില്‍ നിന്ന് ബാബര്‍ സ്‌കോര്‍ ചെയ്തത് 39 റണ്‍സ് മാത്രം. ബാബറിന് പകരം മുഹമ്മദ് ഹാരിസ് ഓപ്പണിങ്ങിലേക്ക് വരണം എന്ന ആവശ്യം ശക്തമാണ്. മറ്റൊരു ഓപ്പണറായ മുഹമ്മദ് റിസ്വാന്‍ 103 റണ്‍സ് ആണ് സ്‌കോര്‍ ചെയ്തത്. എന്നാല്‍ സ്‌ട്രൈക്ക്‌റേറ്റ് 100ല്‍ ഒതുങ്ങുന്നു എന്നതും പാകിസ്ഥാന് തിരിച്ചടിയ്ണ്. 

1992 ലോകകപ്പിന്റെ ഓര്‍മയിലാണ് ഇപ്പോള്‍ പാക് ആരാധകര്‍. അന്ന് നാലാം സ്ഥാനക്കാരായാണ് പാകിസ്ഥാന്‍ സെമിയിലേക്ക് കടന്നത്. സെമിയില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ഫൈനലില്‍ എത്തി. ഫൈനലില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി പാകിസ്ഥാന്‍ കിരീടം ചൂടുകയും ചെയ്തു. 

ഓസ്‌ട്രേലിയയെയ തോല്‍പ്പിച്ചാണ് ന്യൂസിലന്‍ഡ് ടൂര്‍ണമെന്റ് ആരംഭിച്ചത്. ഇംഗ്ലണ്ടിനെതിരായ മത്സരം മഴയില്‍ ഒലിച്ചു. ഇത് തുടരെ ആറാം വട്ടമാണ് ന്യൂസിലന്‍ഡ് ലോകകപ്പ് സെമി ഫൈനലില്‍ എത്തുന്നത്. ഒരു മാസത്തിനുള്ളില്‍ ഇത് നാലാം വട്ടമാണ് ന്യൂസിലന്‍ഡും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നത്. 

ട്വന്റി20 ലോകകപ്പില്‍ ക്യാപ്റ്റന്‍ വില്യംസണ്‍ ഫോം വീണ്ടെടുത്ത് കഴിഞ്ഞു. പാകിസ്ഥാന് എതിരെ ട്വന്റി20യില്‍ 538 റണ്‍സ് നേടിയ താരവുമാണ് വില്യംസണ്‍. 28 വിക്കറ്റുകളാണ് പാകിസ്ഥാന് എതിരെ ടിം സൗത്തിയുടെ അക്കൗണ്ടിലുള്ളത്. ഇത് ന്യൂസിലന്‍ഡിന്റെ മുന്‍തൂക്കം കൂട്ടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com