ഈ താരം അപകടകാരി, ദിനേശ് കാര്‍ത്തിക് വേണ്ടെന്ന് അനില്‍ കുംബ്ലെ

ദിനേശ് കാര്‍ത്തിക്കിന് പകരം ഇടംകയ്യനായ പന്തിനെയാണ് ടീമിലെടുക്കേണ്ടത്
അനില്‍ കുംബ്ലെ/ഫയല്‍ ചിത്രം
അനില്‍ കുംബ്ലെ/ഫയല്‍ ചിത്രം

അഡലൈഡ്: ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടാനിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പറായി ആര് എത്തുമെന്ന അവ്യക്തത നിലനില്‍ക്കുകയാണ്. അതിനിടെ അന്തിമ ഇലവനില്‍ ആര് കീപ്പറാകണമെന്നതില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും കോച്ചുമായ അനില്‍ കുംബ്ലെ. 

ഇംഗ്ലണ്ടിനെതിരായ സെമിയില്‍ ദിനേശ് കാര്‍ത്തിക്കിനെ കളിപ്പിക്കേണ്ടെന്നും, പകരം ഋഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് കുംബ്ലെ ആവശ്യപ്പെടുന്നത്. ദിനേശ് കാര്‍ത്തിക്കിന് പകരം ഇടംകയ്യനായ പന്തിനെയാണ് ടീമിലെടുക്കേണ്ടത്. 

ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റഷീദ് വലംകയ്യന്‍ ബാറ്റര്‍മാര്‍ക്കെതിരെ മികച്ച രീതിയില്‍ പന്തെറിയുന്ന താരമാണ്. അതിനാല്‍ റഷീദിനെ ഇടംകയ്യന്‍ ബാറ്ററായ പന്തിന് മികച്ച രീതിയില്‍ നേരിടാനാകുമെന്നും കുംബ്ലെ പറയുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ കാര്‍ത്തിക്കിന് ബാറ്റിങ്ങില്‍ തിളങ്ങാനായിട്ടില്ലെന്നും കുംബ്ലെ ചൂണ്ടിക്കാട്ടുന്നു. 

റഷീദിന്റെ ഗൂഗ്ലി നേരിടാന്‍ പന്തിന് കഴിയുമെന്നും കുംബ്ലെ വിലയിരുത്തുന്നു. സിംബാബ് വെക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ ഋഷഭ് പന്തിനെ കളിപ്പിച്ചിരുന്നു. എന്നാല്‍ ബാറ്റിംഗില്‍ പന്തിന് തിളങ്ങാനായിരുന്നില്ല. സെമിയില്‍ ദിനേശ് കാര്‍ത്തിക് വേണോ ഋഷഭ് പന്ത് വേണോ എന്ന ആലോചനയിലാണ് ടീം മാനേജ്‌മെന്റ്. 

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 മുതലാണ് സെമി മത്സരം ആരംഭിക്കുന്നത്. ഇന്ത്യയെ രോഹിത് ശര്‍മ്മയും ഇംഗ്ലണ്ടിനെ ജോസ് ബട്ലറുമാണ് നയിക്കുന്നത്. പരിശീലനത്തിനിടെ പരിക്കേറ്റെങ്കിലും കളിക്കാന്‍ സന്നദ്ധനായതായി നായകന്‍ രോഹിത് ശര്‍മ്മ ഇന്നലെ വ്യക്തമാക്കിയിരുന്നു. അഡലൈഡില്‍ രാത്രി മുഴുവന്‍ മഴയായിരുന്നതിനാല്‍, മത്സരത്തിനിടെ രസംകൊല്ലിയായി മഴയെത്തുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com