ലോകകപ്പിലെ തന്റെ ആദ്യ ഗോളടിക്കാന്‍ ലെവന്‍ഡോസ്‌കി; ഖത്തറില്‍ പോരിനിറങ്ങുന്ന പോളണ്ട് സംഘം

ഗോള്‍ വല കുലുക്കി ലെവന്‍ഡോസ്‌കി നിറയുമെന്ന പ്രതീക്ഷയില്‍ ലോകകപ്പ് സംഘത്തെ പ്രഖ്യാപിച്ച് പോളണ്ട്
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

വാഴ്‌സോ: ഗോള്‍ വല കുലുക്കി ലെവന്‍ഡോസ്‌കി നിറയുമെന്ന പ്രതീക്ഷയില്‍ ലോകകപ്പ് സംഘത്തെ പ്രഖ്യാപിച്ച് പോളണ്ട്. ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ തീരുമാനം എന്ന് പറഞ്ഞാണ് പോളണ്ട് പരിശീലകന്‍ മെഹ്‌നിയേവിച്ച് 26 അംഗ സംഘത്തെ പ്രഖ്യാപിച്ചത്. 

പോളണ്ടിന്റെ റെക്കോര്‍ഡ് ഗോള്‍ സ്‌കോറര്‍ ലെവന്‍ഡോസ്‌കിയാണ് നായകന്‍. ലോകകപ്പില്‍ ഇതുവരെ ലെവന്‍ഡോസ്‌കി ഗോള്‍ നേടിയിട്ടില്ല. റഷ്യന്‍ ലോകകപ്പില്‍ വല കുലുക്കാന്‍ ബാഴ്‌സ മുന്നേറ്റനിര താരത്തിന് കഴിഞ്ഞിരുന്നില്ല. ഗ്രൂപ്പ് ഘട്ടം കടക്കാതെ 2018ല്‍ റഷ്യ പുറത്തായിരുന്നു. സെനഗലിനോടും കൊളംബിയയോടും തോറ്റായിരുന്നു പുറത്താവല്‍. 

ബയേണില്‍ നിന്ന് ബാഴ്‌സയിലേക്ക് എത്തിയ ലെവന്‍ഡോസ്‌കി ലാലീഗയില്‍ 13 ഗോളും ചാമ്പ്യന്‍സ് ലീഗില്‍ 5 ഗോളും സീസണില്‍ നേടി. യുവന്റ്‌സ് ഗോള്‍കീപ്പര്‍ സ്റ്റാന്‍സ്‌നേ, ആസ്റ്റന്‍ വില്ല ഡിഫന്റര്‍ ബെഡ്‌നാറെക്ക്, കമില്‍ ക്ലിക് എന്നിവരാണ് ടീമില്‍ ലെവന്‍ഡോസ്‌കിയെ കൂടാതെ ഉള്‍പ്പെട്ട പ്രമുഖര്‍. 

ലോകകപ്പിന് മുന്‍പുള്ള സന്നാഹ മത്സരത്തില്‍ പോളണ്ട് ചിലിയെ നേരിടുന്നുണ്ട്. നവംബര്‍ 22നാണ് ലോകകപ്പിലെ പോളണ്ടിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് സിയിലുള്ള പോളണ്ടിന്റെ ആദ്യ എതിരാളികള്‍ മെക്‌സിക്കോയാണ്. പിന്നാലെ സൗദിയേയും നവംബര്‍ 30ന് അര്‍ജന്റീനയേയും നേരിടും. 

ഗോള്‍കീപ്പര്‍മാര്‍: ബര്‍തോമി ദ്രുഗോസ്‌കി, ലുകാസ് സ്‌കറോസ്‌കി, സ്റ്റാന്‍സേ

ഡിഫന്റര്‍മാര്‍: ജാന്‍ ബെഡ്‌നാറെക്, ബാര്‍തോസ് ബെറെസ്സ്‌കി, മാറ്റി കാഷ്, കാമില്‍ ഗ്ലിക്, റോബര്‍ട്ട് ഗുംനേ, ഡ്രെയ്‌ജെക്, മതേയുസ് വിതെസ്‌ക, നികോള സലേസ്‌കി

മധ്യനിര താരങ്ങള്‍: ക്രിസ്റ്റിയന്‍ ബിലെക്, ഫ്രങ്കോവ്‌സ്‌കി, ജാകുബ് കമിനിസ്‌കി, കാമില്‍ ഗ്രുസോസ്‌കി, ഡാമിയന്‍, ക്രികോവിയാക്, സ്മാന്‍സ്‌കി, സെബ്‌സ്റ്റിയന്‍ ഷെമാന്‍സ്‌കി, പ്യോട്ടസെലന്‍സ്‌കി, സുര്‍കാവ്‌സ്‌കി

മുന്നേറ്റനിര താരങ്ങള്‍; ലെവന്‍ഡോസ്‌കി, അര്‍കാഡ്യൂസ് മിലിക്, ക്രിസ്റ്റിയാപ്യാടെക്, കാരോള്‍ സ്വിഡെസ്‌കി

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com