വാക്കുതർക്കം; യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു; രണ്ട് പേർ കസ്റ്റഡിയിൽ; പിടിയിലാകാൻ ആറ് പേർ കൂടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th November 2022 08:45 PM  |  

Last Updated: 10th November 2022 08:45 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. തിരുവനന്തപുരം കമലേശ്വരത്താണ് സംഭവം. പൂന്തുറ മാണിക്യവിളാകം സ്വദേശി അഫ്‍സലിനാണ് വെട്ടേറ്റത്. യുവാവിനെ വെട്ടിപ്പരിക്കേൽപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇന്നലെ വൈകീട്ട് കമലേശ്വരം ഹയർസെക്കൻഡറി സ്കൂളിന് സമീപം വച്ച് ഒരു സംഘം ആക്രമിക്കുകയായിരുന്നു. 

അഫ്‍സലിന്‍റെ കാലിന് ഗുരുതര പരിക്കുണ്ട്. ബൈക്കിൽ രണ്ട് പൊലീസുകാർ വന്നപ്പോള്‍ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. അഫ്‍സലിനെ തടഞ്ഞു നിർത്തി അക്രമി സംഘം കാലിൽ വെട്ടുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. 

സംഭവത്തിൽ സൂര്യ, സുധീഷ് എന്നീ രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തു. ആറ് പേർ കൂടി സംഭവത്തിൽ പിടിയിലാകാനുണ്ട്. പ്രായപൂർത്തിയാകാത്ത രണ്ട് പേ‍ർ ഉള്‍പ്പടെ എട്ട് പ്രതികളുണ്ടെന്ന് പൊലീസ് പറയുന്നു. മുഖ്യപ്രതി കരിമഠം സ്വദേശി അശ്വിനാണെന്നും പൊലീസ് പറയുന്നു. 

കഴി‍‌ഞ്ഞ ദിവസം അശ്വിന്‍റെ സഹോദരൻ സഞ്ചരിച്ച ബൈക്ക് സ്കൂളിന് മുന്നിൽവച്ച് തട്ടിയതുമായി ബന്ധപ്പെട്ട് വാക്കു തർക്കമുണ്ടായി. അഫ്‍സലിന്‍റെ സുഹൃത്തുക്കളുമായിട്ടായിരുന്നു തർക്കം. ഇതേ തുടർന്നുണ്ടായ ശത്രുതയാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഫോ‌ർട്ട് പൊലീസാണ് അന്വേഷണം നടത്തുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

പ്രണയം നടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു, സുഹൃത്തിനും കൈമാറി; പോക്‌സോ പ്രതി അടക്കം രണ്ടുപേര്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ