പ്രണയം നടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു, സുഹൃത്തിനും കൈമാറി; പോക്‌സോ പ്രതി അടക്കം രണ്ടുപേര്‍ അറസ്റ്റില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th November 2022 05:59 PM  |  

Last Updated: 10th November 2022 05:59 PM  |   A+A-   |  

arrested

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഭരണിക്കാവ് സ്വദേശിയും സ്വകാര്യ ബസ് കണ്ടക്ടറുമായ അരുണ്‍, ടാക്‌സി ഡ്രൈവറായ മനുമോഹന്‍ എന്നിവരെയാണ് ചെങ്ങന്നൂര്‍ സി ഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

ഒന്നാംപ്രതിയായ അരുണ്‍ പ്രണയം നടിച്ചാണ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് പെണ്‍കുട്ടിയെ മനുമോഹന് കൈമാറി. ഇയാളും ലൈംഗികമായി പീഡിപ്പിച്ചെന്നാണ് മൊഴി.

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനം പുറത്തറിയുന്നത്. തുടര്‍ന്ന് ആനയടിയില്‍നിന്ന് അരുണിനെയും കുമ്പഴയില്‍നിന്ന് മനുമോഹനെയും പിടികൂടുകയായിരുന്നു. ഒന്നാംപ്രതിയായ അരുണ്‍ നൂറനാട്, വള്ളിക്കുന്നം സ്‌റ്റേഷനുകളില്‍ പോക്‌സോ കേസുകളിലടക്കം പ്രതിയാണെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ശിശുക്ഷേമസമിതി തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ