റാമോസിനെ ഒഴിവാക്കി സ്പെയിൻ! ഡി ഹെയ, അൽക്കൻഡാര എന്നിവർക്കും ഇടമില്ല; ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് എൻറികെ

ഉനായ് സിമോണാണ് സ്‌പെയിനിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പർ. ഡേവിഡ് റായ, റോബർട്ട് സാഞ്ചെസ് എന്നിവരും ഗോൾകീപ്പർമാരായി ടീമിലുണ്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മാഡ്രിഡ്: ഖത്തർ ലോകകപ്പിനുള്ള 26 അം​ഗ സ്പാനിഷ് ടീമിനെ പ്രഖ്യാപിച്ച് കോച്ച് ലൂയീസ് എൻറികെ. വെറ്ററൻ ഇതിഹാസവും പ്രതിരോധ താരവുമായി സെർജിയോ റാമോസ്, മാഞ്ചസ്റ്റർ യുനൈറ്റഡ് സൂപ്പർ താരവും ​ഗോൾ കീപ്പറുമായ ഡേവിഡ് ഡി ഹെയ, ലിവർപൂളിന്റെ മധ്യനിരയിലെ ശക്തി​ദുർ​ഗം തിയാ​ഗോ അൽക്കൻഡാര എന്നീ പ്രമുഖരെ ഒഴിവാക്കിയതാണ് ശ്രദ്ധേയം. 

ഉനായ് സിമോണാണ് സ്‌പെയിനിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പർ. ഡേവിഡ് റായ, റോബർട്ട് സാഞ്ചെസ് എന്നിവരും ഗോൾകീപ്പർമാരായി ടീമിലുണ്ട്. പാവ് ടോറസ്, ജോർദി ആൽബ, ഹോസെ ഗയ, ഹ്യൂഗോ ഗ്യുല്ലമോൺ, എറിക് ഗാർഷ്യ, അസ്‌പെലിക്യൂറ്റ, കാർവഹാൽ, ലാപോർട്ടെ എന്നിവരാണ് പ്രതിരോധത്തിൽ. 

മധ്യനിരയിൽ വെറ്ററൻ പടക്കുതിര സെർജിയോ ബുസ്‌കെറ്റ്‌സ് തന്നെ കളി നിയന്ത്രിക്കും. ഒപ്പം യുവ ശക്തികളായ റോഡ്രി, പെഡ്രി, കോകെ, ഗാവി, കാർലോസ് സോളർ, മാർക്കോസ് ലോറന്റെ എന്നിവരുമുണ്ട്.

നിക്കോ വില്യംസ്, സരാബിയ, മാർക്കോ അസെൻസിയോ, ആൽവാരോ മൊറാറ്റ, അൻസു ഫാറ്റി, യെറെമി പിനോ, ഫെറാൻ ടോറസ്, ഡാനി ഓൽമോ എന്നിവരാണ് മുന്നേറ്റ നിരയിൽ. 

2010ൽ കിരീടം നേടിയ സ്പാനിഷ് സംഘം മികച്ച പ്രകടനത്തോടെ മറ്റൊരു ലോക കിരീടം സ്വപ്നം കണ്ടാണ് ഖത്തറിലേക്ക് വരുന്നത്. കഴിഞ്ഞ ലോകകപ്പിൽ റഷ്യയോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങി സ്‌പെയിൻ പ്രീ ക്വാർട്ടറിൽ പുറത്തായിരുന്നു. കഴിഞ്ഞ തവണ കളിച്ച ടീമിൽ നിന്ന് നിരവധി മാറ്റങ്ങളുമായാണ് എൻറികെ ഇത്തവണ സ്‌പെയിനിനെ ഒരുക്കിയിരിക്കുന്നത്.

മരണ ഗ്രൂപ്പായ ഇ യിലാണ് സ്‌പെയിൻ മത്സരിക്കുന്നത്. കോസ്റ്റ റിക്ക, ജർമനി, ജപ്പാൻ ടീമുകളാണ് ഗ്രൂപ്പിലുള്ളത്. ഈ മാസം 23ന് ലോകകപ്പിലെ ആദ്യ മത്സരത്തിൽ സ്‌പെയിൻ കോസ്റ്റ റിക്കയെ നേരിടും. ലോകം കാത്തിരിക്കുന്ന ജർമനി- സ്പെയിൻ പോരാട്ടം 28ന് നടക്കും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com