'ആത്മീയ നേതാക്കളുടെ സഹായം തേടും', മാനേയുടെ പരിക്കില്‍ ഫിഫ സെക്രട്ടറി ജനറല്‍

ലോകകപ്പിന് മുന്‍പ് മാനേയ്ക്ക് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ആത്മീയ നേതാക്കളുടെ സഹായം തേടുമെന്നാണ് ഫിഫ സെക്രട്ടറി ജനറല്‍ ഫാതിമ സമോറ പറയുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സൂറിച്ച്: സാദിയോ മാനേയ്ക്ക് ലോകകപ്പ് നഷ്ടമായേക്കും എന്ന ആശങ്കയിലാണ് സെനഗല്‍. ബുണ്ടസ് ലീഗയില്‍ ബയേണിന് വേണ്ടി കളിക്കുമ്പോഴാണ് പരിക്ക് മാനേയ്ക്ക് വെല്ലുവിളിയായി എത്തിയത്. മാനേയും സെനഗലും ആശങ്കയില്‍ നില്‍ക്കെ ഫിഫ സെക്രട്ടറി ജനറലിന്റെ വിചിത്ര പ്രതികരണമാണ് ചര്‍ച്ചയാവുന്നത്. 

ലോകകപ്പിന് മുന്‍പ് മാനേയെ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ആത്മീയ നേതാക്കളുടെ സഹായം തേടുമെന്നാണ് ഫിഫ സെക്രട്ടറി ജനറല്‍ ഫാതിമ സമോറ പറയുന്നത്. ഞങ്ങള്‍ ആത്മീയ നേതാക്കളെ ഉപയോഗിക്കാന്‍ പോവുകയാണ്. അത് ഫലപ്രദമാവുമോ എന്ന് എനിക്കറിയില്ല. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഞങ്ങള്‍ എന്തായാലും അവരെ ഉപയോഗിക്കാന്‍ പോകുന്നു. അത്ഭുതം സംഭവിക്കാനാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്. മാനേയ്ക്ക് അവിടെ എത്തേണ്ടതുണ്ട്, ഫിഫ സെക്രട്ടറി ജനറല്‍ പറയുന്നു. 

ബയേണിന്റെ വെര്‍ഡറിന് എതിരായ മത്സരത്തിനിടയിലാണ് മാനേ കളിക്കാനാവാതെ ഗ്രൗണ്ട് വിട്ടത്. 20 മിനിറ്റ് മാത്രമാണ് താരത്തിന് ഗ്രൗണ്ടില്‍ നില്‍ക്കാനായത്. പരിക്ക് ഗുരുതരമാണെന്നും ലോകകപ്പ് മാനേയ്ക്ക് നഷ്മാവും എന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ശക്തം. 

സെനഗലിനെ ആഫ്രിക്കന്‍ നേഷന്‍സ് ലീഗില്‍ കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായകമായിരുന്നു മാനേയുടെ കളി. ലോകകപ്പില്‍ ഗ്രൂപ്പ് എയിലാണ് സെനഗല്‍. നെതര്‍ലന്‍ഡ്‌സിനെയാണ് ആദ്യ മത്സരത്തില്‍ സെനഗലിന് നേരിടേണ്ടത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com