ന്യൂസിലന്‍ഡ് പര്യടനം; രോഹിത്തിനും കോഹ്‌ലിക്കും വിശ്രമം; ലക്ഷ്മണ്‍ പരിശീലകനാവും
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th November 2022 11:37 AM |
Last Updated: 11th November 2022 11:39 AM | A+A A- |

രാഹുല്‍ ദ്രാവിഡ്, രോഹിത് ശര്‍മ/എഎഫ്പി
അഡ്‌ലെയ്ഡ്: ന്യൂസിലന്‍ഡ് പര്യടനത്തില്‍ വിവിഎസ് ലക്ഷ്മണ്‍ ഇന്ത്യയുടെ പരിശീലകനാവും. ട്വന്റി20 ലോകകപ്പിന് പിന്നാലെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് വിശ്രമം നല്‍കിയതിനെ തുടര്‍ന്നാണ് ഇത്. രോഹിത് ശര്‍മ ഉള്‍പ്പെടെ ടീമിലെ പ്രധാന താരങ്ങള്‍ക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്.
മൂന്ന് ട്വന്റി20യും ഏകദിനവുമാണ് ഇന്ത്യ ന്യൂസിലന്‍ഡിന് എതിരെ കളിക്കുക. നവംബര്‍ 18ന് വെല്ലിങ്ടണിലാണ് ആദ്യ മത്സരം. രോഹിത്, വിരാട് കോഹ് ലി, കെ എല്‍ രാഹുല്‍, സ്പിന്നര്‍ ആര്‍ അശ്വിന്‍ എന്നിവര്‍ക്കാണ് വിശ്രമം നല്‍കിയത്.
ട്വന്റി20 ടീമിനെ ഹര്‍ദിക് നയിക്കും
മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഉള്‍പ്പെടെ കോച്ചിങ് സ്റ്റാഫിലെ മുഴുവന്‍ പേര്‍ക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇതോടെ ദേശിയ ക്രിക്കറ്റ് അക്കാദമിയിലെ ബാറ്റിങ് പരിശീലകന്‍ ഋഷികേശ് കനിത്കര്‍, ബൗളിങ് കോച്ച് സായ് രാജ് ബഹുതുലെ എന്നിവര്‍ ന്യൂസിലന്‍ഡില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും.
സിംബാബ് വെ, അയര്‍ലന്‍ഡ് പര്യടനങ്ങളിലും കഴിഞ്ഞ സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലും ലക്ഷ്മണ്‍ ഇന്ത്യയുടെ പരിശീലകനായി. ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ട്വന്റി20 ടീമിനെ നയിക്കുന്നത്. ധവാനാണ് ഏകദിന ക്യാപ്റ്റന്‍. ബംഗ്ലാദേശ് പര്യടനത്തോടെ രോഹിത്തും കോഹ് ലിയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ മടങ്ങിയെത്തും.
ഈ വാർത്ത കൂടി വായിക്കൂ
അവസാനമായി കച്ചമുറുക്കി കവാനിയും സുവാരസും; യുറുഗ്വേയുടെ ലോകകപ്പ് സംഘം
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ