'സഞ്ജു ചേട്ടാ, ബെര്‍ത്ഡേ ടൂയൂ', വൈറലായി കുട്ടി ആരാധകന്റെ ആശംസ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2022 12:12 PM  |  

Last Updated: 11th November 2022 12:13 PM  |   A+A-   |  

sanju_samson_kid

ചിത്രം; ഫേയ്സ്ബുക്ക്

 

തിരുവനന്തപുരം: ഇന്ത്യന്‍ താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണിന് ഇന്ന് 28ാം ജന്മദിനം. ഇന്ത്യന്‍ ടീമിലെ സഹതാരങ്ങളും ആരാധകരും സഞ്ജുവിന് ആശംസ നേര്‍ന്ന് എത്തുമ്പോള്‍ ഒരു കുരുന്നിന്റെ ആശംസയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. 

സഞ്ജു ചേട്ട, ഓള്‍ ദി ബെസ്റ്റ്, ഹാപ്പി ബെര്‍ത് ഡേ എന്നാണ് വീഡിയോയില്‍ കുരുന്ന് പറഞ്ഞൊപ്പിക്കുന്നത്. ഈ വീഡിയോയ്ക്ക് മറുപടി നല്‍കി സഞ്ജുവിന്റെ ടീം രാജസ്ഥാന്‍ റോയല്‍സും എത്തി. സോ ക്യൂട്ട് എന്നാണ് രാജസ്ഥാന്‍ റോയല്‍സ് മറുപടിയായി കുറിച്ചത്. 

10 ഏകദിനങ്ങളാണ് സഞ്ജു ഇന്ത്യക്കായി ഇതുവരെ കളിച്ചത്. നേടിയത് 294 റണ്‍സും. ബാറ്റിങ് ശരാശരി 73.5. 16 ട്വന്റി20കളില്‍ നിന്ന് സഞ്ജു നേടിയത് 296 റണ്‍സും. എന്നാല്‍ ട്വന്റി20യില്‍ സഞ്ജുവിന്റെ ബാറ്റിങ് ശരാശരി 21 മാത്രമാണ്. 138 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച സഞ്ചു 3526 റണ്‍സ് ആണ് സ്‌കോര്‍ ചെയ്തിരിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

ലോകകപ്പിലെ തന്റെ ആദ്യ ഗോളടിക്കാന്‍ ലെവന്‍ഡോസ്‌കി; ഖത്തറില്‍ പോരിനിറങ്ങുന്ന പോളണ്ട് സംഘം

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ