കലാശപ്പോരിലും മഴ ഭീഷണി; മത്സര സമയം രണ്ട് മണിക്കൂര്‍ കൂട്ടി 

രണ്ട് ദിവസങ്ങളിലും മഴ ഭീഷണിയായേക്കാം എന്നതിനെ തുടര്‍ന്നാണ് റിസര്‍വ് ഡേയിലെ മത്സര സമയം നീട്ടിയത്
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

മെല്‍ബണ്‍: ട്വന്റി20 ലോകകപ്പിലെ കലാശപ്പോരിലും മഴ ഭീഷണി. റിസര്‍വ് ഡേയിലും മഴ കനക്കുമെന്നാണ് പ്രവചനം. ഇതോടെ റിസര്‍വ് ഡേയിലെ മത്സര സമയം രണ്ട് മണിക്കൂര്‍ നീട്ടി. 

മെല്‍ബണില്‍ ഞായറാഴ്ചയാണ് ഫൈനല്‍. തിങ്കളാഴ്ച റിസര്‍വ് ഡേയും. ഈ രണ്ട് ദിവസങ്ങളിലും മഴ ഭീഷണിയായേക്കാം എന്നതിനെ തുടര്‍ന്നാണ് റിസര്‍വ് ഡേയിലെ മത്സര സമയം നീട്ടിയത്. മത്സര ഫലം ലഭിക്കണം എങ്കില്‍ ഇരു ടീമും 10 ഓവര്‍ വീതം ഫൈനലില്‍ ബാറ്റ് ചെയ്തിരിക്കണം. 

10 ഓവര്‍ വീതം ബാറ്റ് ചെയ്യാന്‍ സാധിക്കണം

ഇരു ടീമുകള്‍ക്കും 10 ഓവര്‍ വീതം ബാറ്റ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ പാകിസ്ഥാനേയും ഇംഗ്ലണ്ടിനേയും വിജയികളായി പ്രഖ്യാപിക്കും. ഞായറാഴ്ച തന്നെ മത്സരം പൂര്‍ത്തിയാക്കുന്നതിനാവും പരിഗണന നല്‍കുക എന്നും ഐസിസി പ്രസ്താവനയില്‍ വ്യക്തമാക്കി. 

മെല്‍ബണില്‍ രസംകൊല്ലിയായി മഴ പലവട്ടം എത്തിയിരുന്നു. മഴയുടെ വരവിനെ തുടര്‍ന്ന് മത്സരങ്ങള്‍ ഉപേക്ഷിക്കുകയോ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഫലം നിര്‍ണയിക്കുകയോ വേണ്ടിവന്നിരുന്നു. 

ട്വന്റി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ രണ്ട് മത്സരവും തോറ്റ് തുടങ്ങിയിടത്ത് നിന്നാണ് പാകിസ്ഥാന്‍ ഇപ്പോള്‍ ഫൈനലില്‍ എത്തി നില്‍ക്കുന്നത്. 
ഇന്ത്യയോടും പിന്നാലെ സിംബാബ് വെയോടും ബാബറും സംഘവും തോല്‍വി വഴങ്ങി. എന്നാല്‍ സൗത്ത് ആഫ്രിക്കയെ നെതര്‍ലന്‍ഡ്‌സ് ഞെട്ടിച്ചതോടെ പാകിസ്ഥാന് സെമിയിലേക്ക് വാതില്‍ തുറന്നു. സെമിയില്‍ ന്യൂസിലന്‍ഡിനെ വീഴ്ത്തി ഫൈനലിലേക്കും. സൂപ്പര്‍ 12ല്‍ നിന്ന് ഒന്നാം ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ഇംഗ്ലണ്ട് എത്തിയത്. സെമിയില്‍ ഇന്ത്യയെ പറപറത്തിയാണ് ബട്ട്‌ലറും കൂട്ടരും കിരീട പോരിന് ഇറങ്ങുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com