'സച്ചിന്‍ വിവേകി, സെവാഗ് ഭ്രാന്തന്‍'; മുന്‍ ഓപ്പണര്‍മാരെ ചൂണ്ടി ഗാംഗുലി 

'അടുത്ത ദിവസം രാവിലെ വാരിയെല്ലില്‍ പൊട്ടല്‍ കണ്ടെത്തി. വളരെ സ്‌പെഷ്യലാണ് സച്ചിന്‍'
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ന്യൂഡല്‍ഹി: ഒപ്പം കളിച്ചതില്‍ വെച്ച് ഏറ്റവും വിവേകമുള്ള ഓപ്പണര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആണെന്ന് ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ഭ്രാന്തനായ ഓപ്പണര്‍ എന്നാണ് സെവാഗിനെ ഗാംഗുലി വിശേഷിപ്പിച്ചത്. 

ലങ്കന്‍ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരനെ നേരിടാനാണ് ഏറ്റവും പ്രയാസപ്പെട്ടിരുന്നത് എന്നും ഗാംഗുലി പറയുന്നു. സച്ചിനായിരുന്നു വിവേകിയായ ഓപ്പണര്‍. സെവാഗ് ഭ്രാന്തനും. എന്നെ ഒരു മികച്ച കളിക്കാരനാക്കിയതും സച്ചിനാണ്. എന്നെ കളി മെച്ചപ്പെടുത്താന്‍ സച്ചിന്‍ തുണച്ചു, ഗാംഗുലി പറയുന്നു. 

സച്ചിന്‍ വളരെ സ്‌പെഷ്യലാണ്

സച്ചിന്‍ വളരെ സ്‌പെഷ്യലാണ്. അടുത്ത് നിന്ന് സച്ചിനെ ഞാന്‍ നോക്കിയിട്ടുണ്ട്. ബാറ്റിങ്ങിന് ഇടയില്‍ വാരിയെല്ലില്‍ പന്ത് കൊണ്ടിട്ടും സച്ചിന്‍ ക്രീസില്‍ തന്നെ നിന്നു. റണ്‍സ് സ്‌കോര്‍ ചെയ്തു. എന്തെങ്കിലും പറ്റിയോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ഒന്നുമില്ല എന്ന് പറഞ്ഞു. അടുത്ത ദിവസം രാവിലെ വാരിയെല്ലില്‍ പൊട്ടല്‍ കണ്ടെത്തി. വളരെ സ്‌പെഷ്യലാണ് സച്ചിന്‍, ഗാംഗുലി ചൂണ്ടിക്കാണിക്കുന്നു. 

എത്രത്തോളം പ്രായമാകുന്നുവോ അത്രയും അദ്ദേഹം മെച്ചപ്പെട്ടു വന്നു. പ്രായം കൂടി വന്നപ്പോഴാണ് മുരളീധരനെ നേരിടാന്‍ എനിക്ക് പ്രയാസം തോന്നിയത് എന്നും ഗാംഗുലി പറയുന്നു. നായകന്‍ എന്ന നിലയില്‍ സ്വീകരിച്ച തന്ത്രങ്ങളെ കുറിച്ചും ഗാംഗുലി മനസ് തുറന്നു. 

കളിക്കാര്‍ക്ക് സ്വയം പ്രകടിപ്പിച്ച് കളിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചു കൊടുക്കണം. 2001ലെ കൊല്‍ക്കത്ത ടെസ്റ്റ് ജയമാണ് ടീമിനെ മാറ്റിയത്. ടീമിന്റെ വിശ്വാസത്തെ തന്നെ അത് മാറ്റി മറിച്ച് കളഞ്ഞതായും സച്ചിന്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com