2014ല്‍ ഫൈനല്‍ കളിച്ച ടീമും ഈ ടീമും തമ്മില്‍ സാമ്യങ്ങള്‍ തോന്നുന്നു: മെസി

ഇപ്പോഴത്തെ ടീമും 2014ലെ ഫൈനല്‍ കളിച്ച ടീമും തമ്മില്‍ ഒരുപാട് സാമ്യങ്ങള്‍ തോന്നുന്നതായാണ് മെസി പറയുന്നത്
ജമൈക്കയ്ക്ക് എതിരെ മെസിയുടെ മുന്നേറ്റം/ഫോട്ടോ: എഎഫ്പി
ജമൈക്കയ്ക്ക് എതിരെ മെസിയുടെ മുന്നേറ്റം/ഫോട്ടോ: എഎഫ്പി

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ 26 അംഗ സംഘത്തെ കണ്ടതിന്റെ ത്രില്ലിലാണ് ആരാധകര്‍. ഈ സമയം അര്‍ജന്റീനയുടെ ലോകകപ്പ് സംഘത്തെ കുറിച്ച് സൂപ്പര്‍ താരം മെസിയുടെ പ്രതികരണവും വരുന്നു. ഇപ്പോഴത്തെ ടീമും 2014ലെ ഫൈനല്‍ കളിച്ച ടീമും തമ്മില്‍ ഒരുപാട് സാമ്യങ്ങള്‍ തോന്നുന്നതായാണ് മെസി പറയുന്നത്. 

2014 ലോകകപ്പില്‍ ഞങ്ങള്‍ നല്ല പ്രകടനം പുറത്തെടുത്തു. അവിസ്മരണീയമായ അനുഭവമായിരുന്നു ഇത്. അത് ഒരുപാട് ആസ്വദിക്കാന്‍ കഴിഞ്ഞു. ശക്തവും ഏകീകൃതവുമായ ഒരു സംഘമായിരിക്കുക. അതാണ് പ്രധാന കാര്യം. നമ്മുടെ ലക്ഷ്യം എന്താണോ അതിലേക്ക് ഈ വഴിയിലൂടെ എത്താന്‍ നമുക്കാവും. ഇപ്പോഴത്തെ സംഘവും 2014ലെ സംഘവും തമ്മില്‍ എനിക്ക് ഒരുപാട് സാമ്യങ്ങള്‍ തോന്നുന്നു, മെസി പറയുന്നു...

35 മത്സരങ്ങള്‍ തോല്‍ക്കാതെയാണ് അര്‍ജന്റീനയുടെ വരവ്

പരിക്കിനെ തുടര്‍ന്ന് കളിക്കളത്തില്‍ നിന്ന് മാറി നില്‍ക്കുന്ന ഏയ്ഞ്ചല്‍ ഡി മരി, പൗളോ ഡിബാല എന്നിവരേയും ഉള്‍പ്പെടുത്തിയാണ് അര്‍ജന്റീന 26 അംഗ സംഘത്തെ പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചാം ലോകകപ്പിനാണ് മെസി കളിക്കാനൊരുങ്ങുന്നത്. കിരീടത്തില്‍ കുറഞ്ഞതൊന്നും ഇതിഹാസ താരം പ്രതീക്ഷിക്കുന്നില്ല. രണ്ട് തവണ ലോകകപ്പ് കിരീടം നേടിയ അര്‍ജന്റീന 1930ലും 1990ലും 2014ലും ഫൈനലിലെത്തിയിട്ടുണ്ട്. 

തന്ത്രശാലിയായ പരിശീലകന്‍ ലയണല്‍ സ്‌കലോണിയുടെ കീഴില്‍ തുടര്‍ച്ചായി 35 മത്സരങ്ങള്‍ തോല്‍ക്കാതെയാണ് അര്‍ജന്റീനയുടെ വരവ്. കോപ്പ അമരിക്ക കിരീടവും ഫൈനലിസിമയും നേടിയാണ് ഖത്തറിലേക്ക് വരുന്നത്. 

അര്‍ജന്റീന ഗ്രൂപ്പ് സിയിലാണ് മാറ്റുരയ്ക്കുന്നത്. സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട് ടീമുകളാണ് അര്‍ജന്റീനയ്‌ക്കൊപ്പം മാറ്റുരയ്ക്കുന്നത്. നവംബര്‍ 22 ന് നടക്കുന്ന ആദ്യ മത്സരത്തില്‍ അര്‍ജന്റീന സൗദി അറേബ്യയെ നേരിടും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com