പുള്ളാവൂരിലെ കട്ടൗട്ടുകൾ; ജില്ലാ കലക്ടർക്കും പരാതി; അവസാനിക്കാതെ കലഹം...

പുഴയുടെ സ്വാഭാവിക ഒഴുക്കിനെ അത് തടസപ്പെടുത്തുമെന്ന് ചൂണ്ടികാണിച്ചാണ് അഭിഭാഷകൻ പരാതി അയച്ചിരിക്കുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കോഴിക്കോട്: ഖത്തർ ലോകകപ്പ് ആവേശത്തിന്റെ ഭാ​ഗമായി പുള്ളാവൂരിലെ ചെറുപുഴയിൽ സ്ഥാപിച്ച ഫുട്ബോൾ താരങ്ങളുടെ കട്ടൗട്ടിനെച്ചൊല്ലിയുള്ള കലഹം അവസാനിക്കുന്നില്ല. കോഴിക്കോട് ജില്ലാ കലക്ടർക്കും ഇപ്പോൾ പരാതി നൽകിയിരിക്കുകയാണ് അഭിഭാഷകനായ ശ്രീജിത്ത് പെരുമന. 

പുഴയുടെ സ്വാഭാവിക ഒഴുക്കിനെ അത് തടസപ്പെടുത്തുമെന്ന് ചൂണ്ടികാണിച്ചാണ് അഭിഭാഷകൻ പരാതി അയച്ചിരിക്കുന്നത്. നടപടി ആവശ്യപ്പെട്ട് കലക്ടർ ഈ പരാതി കൊടുവള്ളി നഗരസഭയ്ക്ക് കൈമാറിയിട്ടുണ്ട്. പരാതിക്കാരനെ നപടികൾ അറിയിക്കണമെന്നും, പരിശോധിച്ച് ആവശ്യമെങ്കിൽ നടപടിയെടുക്കണമെന്നും സൂചിപ്പിച്ചാണ് കലക്ടർ ഈ പരാതി നഗരസഭയ്ക്ക് ​കൈമാറിയത്. 

കലക്ടർ പരാതി കൈമാറിയതായി കൊടുവള്ളി നഗരസഭാധ്യക്ഷൻ വെള്ളറ അബ്ദു വ്യക്തമാക്കി. എന്തായാലും കട്ടൗട്ടുകൾ എടുത്തു മാറ്റില്ലെന്ന നിലപാടിലാണ് കൊടുവള്ളി നഗരസഭ. പുഴയ്ക്ക് ഒരു നിലയ്ക്കും കട്ടൗട്ടുകൾ ഭീഷണിയല്ലെന്നും, ലോകകപ്പ് ഫുട്ബോൾ കഴിയുന്നത് വരെ കട്ടൗട്ടുകൾ മാറ്റില്ലെന്നുമാണ് തീരുമാനമെന്നും നഗരസഭാധ്യക്ഷൻ വ്യക്തമാക്കി. 

നേരത്തേ ചാത്തമംഗലം പഞ്ചായത്തിനാണ് ഇതേ അഭിഭാഷകൻ പരാതി അയച്ചത്. ചാത്തമംഗലം പഞ്ചായത്ത് അധികൃതർ ഇക്കാര്യത്തിൽ നടപടി എടുത്തിരുന്നില്ല. എന്നാൽ പുഴയുടെ ഭാഗം കൊടുവള്ളി നഗരസഭയുടേതാണെന്നു അധികൃതർ വ്യക്തമാക്കി. പിന്നാലെ അഭിഭാഷകൻ കൊടുവള്ളി നഗരസഭയ്ക്ക് കഴിഞ്ഞ ആഴ്ച പരാതി നൽകി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com