'ഞാന്‍ കട്ട സ്‌പെയ്ന്‍ ആരാധകനാണ്', നയം വ്യക്തമാക്കി അശ്വിന്‍; മെസി-ക്രിസ്റ്റ്യാനോ ഫൈനലിന് കാത്ത് ഓജ

ട്വന്റി20 ലോകകപ്പിന് കൊടിയിറങ്ങിയതോടെ ഖത്തറിലെ ലോകകപ്പ് ആവേശങ്ങള്‍ക്കൊപ്പം ചേരുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും
സ്‌പെയ്ന്‍ മുന്നേറ്റനിര താരം അല്‍വാരോ മൊറാട്ട, നികോ വില്യംസ്, ആര്‍ അശ്വിന്‍/ഫോട്ടോ: എഎഫ്പി
സ്‌പെയ്ന്‍ മുന്നേറ്റനിര താരം അല്‍വാരോ മൊറാട്ട, നികോ വില്യംസ്, ആര്‍ അശ്വിന്‍/ഫോട്ടോ: എഎഫ്പി

മുംബൈ: ട്വന്റി20 ലോകകപ്പിന് കൊടിയിറങ്ങിയതോടെ ഖത്തറിലെ ലോകകപ്പ് ആവേശങ്ങള്‍ക്കൊപ്പം ചേരുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും. 2010ല്‍ ചാമ്പ്യന്മാരായ സ്‌പെയ്‌നിന് ഒപ്പമാണ് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. 

സ്പാനിഷ് ടീമിന്റെ വലിയ ആരാധകനാണ് താന്‍ എന്നാണ് അശ്വിന്‍ പറയുന്നത്. ഫ്രഞ്ച് മുന്നേറ്റനിര താരം എംബാപ്പെയുടെ കളി കാണാനും താന്‍ ഇഷ്ടപ്പെടുന്നതായി അശ്വിന്‍ പറയുന്നു. ക്രിസ്റ്റ്യാനോ-മെസി ഫൈനലാണ് താന്‍ ആഗ്രഹിക്കുന്നത് എന്നാണ് ഇന്ത്യന്‍ മുന്‍ താരം പ്രഗ്യാന്‍ ഓജ പറയുന്നത്. 

ഞാന്‍ എല്ലായ്‌പ്പോഴും സ്‌പെയ്‌നിന്റെ ആരാധകനാണ്. ഈ വര്‍ഷം അവരുടെ പ്രകടനം എങ്ങനെയാവും എന്നതില്‍ ഉറപ്പില്ല. സ്‌പെയിന്‍ എങ്ങനെ കളിക്കും എന്നതിലേക്ക് ആകാംക്ഷയോടെയാണ് നോക്കുന്നത്. കഴിഞ്ഞ ലോകകപ്പ് വിസ്മയിപ്പിക്കുന്നതായിരുന്നു. ടീമുകള്‍ അവരുടെ നിലവാരം ഉയര്‍ത്തിയതായും അശ്വിന്‍ പറയുന്നു. 

പോര്‍ച്ചുഗല്‍-യുറുഗ്വേ മത്സരം കാണാന്‍ ഓജ

കഴിഞ്ഞ വര്‍ഷം എംബാപ്പെയുടെ കളി ഞാന്‍ ആസ്വദിച്ചിരുന്നു. പുതിയ താരങ്ങള്‍ മുന്‍പോട്ട് വരുന്നതും കാണാനായി കാത്തിരിക്കുകയാണ്. ഇതെല്ലാം കൊണ്ട് തന്നെയാണ് ഖത്തര്‍ ലോകകപ്പിലേക്കായി ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്, അശ്വിന്‍ വ്യക്തമാക്കി. 

ലോകകപ്പ് കാണാന്‍ ഖത്തറിലെത്തും എന്നാണ് പ്രഗ്യാന്‍ ഓജ പറയുന്നത്. പോര്‍ച്ചുഗല്‍-യുറുഗ്വേ മത്സരത്തിലേക്കായാണ് എന്റെ ശ്രദ്ധയെല്ലാം. ക്രിസ്റ്റിയാനോയുടെ കളി കാണുക എന്നത് മാത്രമാണ് അതിന്റെ കാരണം. ഞാന്‍ വലിയ ആരാധകനായിട്ടില്ല. പക്ഷെ എനിക്ക് ക്രിസ്റ്റ്യാനോ കളിക്കുന്നത് നേരില്‍ കാണണം എന്നുണ്ട്, ഓജ പറയുന്നു. 

ഞാന്‍ വലിയ ഫുട്‌ബോള്‍ പ്രേമിയല്ല. എന്നാല്‍ എന്നോട് തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ മെസി-ക്രിസ്റ്റ്യാനോ ഫൈനല്‍ വരണം എന്നാവും ഞാന്‍ പറയുക. ഫൈനലില്‍ അര്‍ജന്റീനയും പോര്‍ച്ചുഗലും ഏറ്റുമുട്ടണം, ഇന്ത്യന്‍ മുന്‍ താരം പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com