18കാരന്‍ വണ്ടര്‍ കിഡില്ലാതെ അര്‍ജന്റീന ഖത്തറില്‍; അലസാന്‍ഡ്രോ ഗാര്‍നാച്ചോയ്ക്കായി ആരാധകര്‍

ഇഞ്ചുറി ടൈമില്‍ ഇടത് വിങ്ങില്‍ നിന്ന് ക്രിസ്റ്റിയന്‍ എറിക്‌സണിന് ഒപ്പം പാസ് കളിച്ച് വന്ന് വല കുലുക്കി യുനൈറ്റഡിനെ ജയത്തിലേക്ക് എത്തിച്ചു
അലസാന്‍ഡ്രോ ഗാര്‍നാചോ/ഫോട്ടോ: എഎഫ്പി
അലസാന്‍ഡ്രോ ഗാര്‍നാചോ/ഫോട്ടോ: എഎഫ്പി

ലണ്ടന്‍: 18കാരന്‍ വണ്ടര്‍ കിഡ് ഇല്ലാതെയാണോ അര്‍ജന്റീന ഖത്തറിലേക്ക് എത്തിയിരിക്കുന്നത്? മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് വിന്നിങ് ഗോളുകളും രണ്ട് അസിസ്റ്റും നല്‍കി കഴിഞ്ഞതോടെയാണ് അലസാന്‍ഡ്രോ ഗാര്‍നാചോ അര്‍ജന്റീനയുടെ ലോകകപ്പ് സംഘത്തില്‍ ഇടം നേടാത്തത് ആരാധകരെ നിരാശരാക്കുന്നത്. 

കഴിഞ്ഞ ഞായറാഴ്ച രാത്രി ഫുള്‍ഹാമിന്റെ തട്ടകത്തില്‍ നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ 1-1ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സമനിലയില്‍ കുരുങ്ങുമെന്ന് തോന്നിച്ചു. എന്നാല്‍ 2020ല്‍ അത്‌ലറ്റികോ മാഡ്രിഡില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് എത്തിയ താരം ഇഞ്ചുറി ടൈമില്‍ ഇടത് വിങ്ങില്‍ നിന്ന് ക്രിസ്റ്റിയന്‍ എറിക്‌സണിന് ഒപ്പം പാസ് കളിച്ച് വന്ന് വല കുലുക്കി യുനൈറ്റഡിനെ ജയത്തിലേക്ക് എത്തിച്ചു.

2015 മുതല്‍ 2020 വരെ അത്‌ലറ്റികോ മാഡ്രിഡിന് ഒപ്പമായിരുന്നു ഗാര്‍നാചോയുടെ യൂത്ത് കരിയര്‍. രണ്ട് വര്‍ഷം യുനൈറ്റഡിന്റെ കൗമാര ടീമില്‍ അംഗമായിരുന്ന ഗാര്‍നാചോയ്ക്ക് 2022ലാണ് സീനിയര്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചത്. ഇതുവരെ 5 മത്സരങ്ങളിലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി ഗാര്‍നെചോ കളിച്ചത്. 

സ്‌പെയ്‌നിനും അര്‍ജന്റീനയ്ക്കും വേണ്ടി കളിക്കാം

ദേശിയ തലത്തിലേക്ക് വരുമ്പോള്‍ സ്‌പെയിനിനും അര്‍ജന്റീനയ്ക്കും വേണ്ടി ഗാര്‍നാചോയ്ക്ക് കളിക്കാനാവും. സ്‌പെയ്‌നിലാണ് ഗാര്‍നാചോ ജനിച്ചത്. താരത്തിന്റെ അമ്മ അര്‍ജന്റൈന്‍കാരിയും. സ്‌പെയ്‌നിന്റെ അണ്ടര്‍ 18 ദേശിയ ടീമിന് വേണ്ടി മൂന്ന് മത്സരങ്ങള്‍ 2021ല്‍ ഗാര്‍നെചോ കളിച്ചു. 

ഈ വര്‍ഷം മാര്‍ച്ചില്‍ ഗാര്‍നാചോയ്ക്ക് അര്‍ജന്റൈന്‍ ദേശിയ ടീമിലേക്ക് വിളിയെത്തി. അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള 44 അംഗ സംഘത്തിലാണ് ഗാര്‍നാചോ ഉള്‍പ്പെട്ടത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള 33 അംഗ സംഘത്തില്‍ ഉള്‍പ്പെട്ടെങ്കിലും ഒരു മത്സരത്തില്‍ പോലും കളിക്കാനായില്ല. 

അര്‍ജന്റീനയുടെ അണ്ടര്‍ 20 സംഘത്തിന് വേണ്ടി 2022 മാര്‍ച്ചില്‍ ഗാര്‍നെചോ അരങ്ങേറ്റം കുറിച്ചു. അണ്ടര്‍ 20 ടീമിന് വേണ്ടി നാല് മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകളും താരം നേടി. അര്‍ജന്റീനയുടെ ലോകകപ്പിനുള്ള 26 അംഗ സംഘത്തില്‍ ഗാര്‍നാചോ ഇടം നേടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com