ബ്രേക്കിന് പകരം 'ആക്‌സിലറേറ്റര്‍', ചീറിപ്പാഞ്ഞ് ടെസ്‌ല; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം- വീഡിയോ 

ചൈനയില്‍ നിയന്ത്രണംവിട്ട് തെരുവിലൂടെ കുതിച്ചുപാഞ്ഞ ടെസ്ല വാഹനം ഇടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു
വാഹനം ഇടിച്ചുതെറിപ്പിക്കുന്ന ടെസ്ലയുടെ ദൃശ്യം
വാഹനം ഇടിച്ചുതെറിപ്പിക്കുന്ന ടെസ്ലയുടെ ദൃശ്യം

ബെയ്ജിങ്: ചൈനയില്‍ നിയന്ത്രണംവിട്ട് തെരുവിലൂടെ കുതിച്ചുപാഞ്ഞ ടെസ്ല വാഹനം ഇടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

തെക്കന്‍ പ്രവിശ്യയിലെ ഗ്വാങ്‌ഡോംഗിലാണ് സംഭവം. തെരുവിലൂടെ ടെസ്ലയുടെ വൈ മോഡല്‍ വാഹനം കുതിച്ചുപായുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം വ്യാപകമായാണ് പ്രചരിക്കുന്നത്. 

കാര്‍ പാര്‍ക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ, കാറിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ക്കിങ് ബട്ടണ്‍ പ്രവര്‍ത്തിക്കാതിരുന്നതാണ് ഇതിന് കാരണം. പകരം ആക്‌സിലറേറ്റര്‍
കൂടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

നവംബര്‍ അഞ്ചിനാണ് സംഭവം നടന്നത്. തെരുവിലൂടെ കുതിച്ചുപാഞ്ഞ ടെസ്ല കാര്‍ ഇടിച്ചു തെറിപ്പിച്ചതിനെ തുടര്‍ന്നാണ് ബൈക്ക് യാത്രക്കാരനും സ്‌കൂള്‍ വിദ്യാര്‍ഥിനിയും മരിച്ചത്. ഒടുവില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതാണ് വാഹനം നിന്നത്.

ടെസ്ല വാഹനങ്ങളുടെ മുഖ്യ വിപണിയാണ് ചൈന. സംഭവത്തില്‍ ചൈനീസ് പൊലീസിന്റെ അന്വേഷണത്തില്‍ സഹകരിക്കുമെന്ന് അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. അപകടത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.

ബ്രേക്ക് സംവിധാനത്തിനുള്ള തകരാര്‍ ആണ് അപകടത്തിന് കാരണമെന്നാണ് വാഹനം ഓടിച്ചിരുന്ന 55കാരന്‍ പറയുന്നത്. വാഹനം ചീറിപ്പാഞ്ഞ് പോകുമ്പോള്‍ ബ്രേക്ക് പിടിച്ച് നിര്‍ത്താനുള്ള ഒരു ലക്ഷണവും കണ്ടില്ലെന്നാണ് ടെസ്ലയുടെ വിശദീകരണം. ഡ്രൈവറുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച എന്ന മട്ടിലാണ് ടെസ്ലയുടെ പ്രതികരണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com