മുസിയാല, പെഡ്രി, ജൂഡ്; ഖത്തറില്‍ മിന്നാന്‍ പോകുന്ന യുവതാരങ്ങള്‍ ഇവര്‍

ഈ ലോകകപ്പിലൂടെ ശ്രദ്ധ പിടിക്കാന്‍ യുവതാരങ്ങള്‍ ഒരുപിടിയും ഇറങ്ങുന്നുണ്ട്. ഖത്തറില്‍ നോട്ടമിട്ട് വെക്കേണ്ട യുവതാരങ്ങള്‍ ഇവരാണ്
വിനീഷ്യസ് ജൂനിയര്‍ /ഫോട്ടോ: എഎഫ്പി
വിനീഷ്യസ് ജൂനിയര്‍ /ഫോട്ടോ: എഎഫ്പി

ത്തര്‍ ലോകകപ്പില്‍ പന്തുരുളുന്നതിനായി ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ് ലോകം. ആരെല്ലാം ആവും ലോകത്തിന്റെ ഹൃദയ തുടിപ്പുകളെ നിയന്ത്രിച്ച് ഖത്തറില്‍ പന്ത് തട്ടുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ലോകം. മെസിയും ക്രിസ്റ്റിയാനോയുമെല്ലാം തങ്ങളുടെ അവസാന ലോകകപ്പിന് ഇറങ്ങുമ്പോള്‍ ഈ ലോകകപ്പിലൂടെ ശ്രദ്ധ പിടിക്കാന്‍ യുവതാരങ്ങള്‍ ഒരുപിടിയും ഇറങ്ങുന്നുണ്ട്. ഖത്തറില്‍ നോട്ടമിട്ട് വെക്കേണ്ട യുവതാരങ്ങള്‍ ഇവരാണ്...

ജമാല്‍ മുസിയാല

ജര്‍മനിയുടെ ഭാവി താരം എന്ന സൂചനകള്‍ ജമാല്‍ മുസിയാല എന്ന 19കാരന്‍ നല്‍കി കഴിഞ്ഞു. ഈ സീസണില്‍ ബയേണിനായി ആദ്യ 9 മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളും നാല് അസിസ്റ്റും നേടിയാണ് താരം ഖത്തറിലേക്ക് എത്തുന്നത്. 

19 വയസില്‍ കളി മനസിലാക്കുന്നതില്‍ താരത്തിനുള്ള കഴിവും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള മികവുമാണ് ജമാല്‍ മുസിയാലയിലേക്ക് ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധ എത്തിക്കുന്നത്. 

പെഡ്രി

17ാം വയസില്‍ തന്നെ ബാഴ്‌സയ്ക്കായി മികവ് കാണിച്ച താരം ഇന്ന് ക്ലബിന്റെ പ്രധാന കളിക്കാരിലൊരാളാണ്. കഴിഞ്ഞ സീസണില്‍ 73 മത്സരങ്ങളിലാണ് പെഡ്രി പന്ത് തട്ടിയത്. യൂറോ 2020ല്‍ സ്‌പെയിനിന്റെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ സ്ഥിരമായി പെഡ്രി സ്ഥാനം പിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഒളിംപിക്‌സിലും സ്‌പെയ്‌നിനായി പെഡ്രി ബൂട്ടണിഞ്ഞു. മനോഹര പാസുകളിലൂടെ കളി നിയന്ത്രിച്ച് പെഡ്രി ഖത്തര്‍ ലോകകപ്പിലെ മികച്ച യുവതാരമാവും എന്ന വിലയിരുത്തലുകള്‍ ശക്തമാണ്. 

ഗവി 

സ്‌പെയ്‌നിന് വേണ്ടി കളിച്ചതില്‍ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഗവി. പന്ത് കൈവശം കിട്ടുന്നതിനാല്‍ ഗവിയുടെ ഭാഗത്ത് നിന്ന് വരുന്ന പ്രസ്സിങ് ഗെയിം ആണ് ശ്രദ്ധേയും. 17ാം വയസില്‍ തന്നെ താരമായി മാറിയ ഗവി നേഷന്‍സ് ലീഗില്‍ സ്‌പെയ്‌നിന് വേണ്ടി ഏറ്റവും കൂടുതല്‍ സമയം ഗ്രൗണ്ടില്‍ കളിച്ച രണ്ടാമത്തെ താരമാണ്. ഗോള്‍ കീപ്പര്‍ ഉനൈ സിമോണ്‍ മാത്രമാണ് ഒന്നാമത് നില്‍ക്കുന്നത്. സ്‌പെയ്‌നിന്റെ ഗോള്‍ഡന്‍ കിഡ് എന്ന വിശേഷം സ്വന്തമാക്കിയ ഗവിക്ക് ഖത്തറില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായേക്കും. 

ജൂഡ് ബെല്ലിങ്ഹാം

പ്രായം 19 ആണെങ്കിലും മധ്യനിരയില്‍ പരിചയസമ്പത്ത് നിറഞ്ഞ താരത്തെ പോലെയാണ് ഇംഗ്ലണ്ട് താരത്തിന്റെ കളി. യൂറോപ്യന്‍ ക്ലബുകളില്‍ പലതും ജൂഡ് ബെല്ലിങ്ഹാമിനെ നോട്ടമിട്ട് കഴിഞ്ഞു. നാല് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകളാണ് ബെല്ലിങ്ഹാം നേടിക്കഴിഞ്ഞത്. ഡൈനാമിക് മിഡ്ഫീല്‍ഡറായ ബെല്ലിങ്ഹാമിനെ ഏത് പ്രതിരോധ നിരയിലും തുളച്ച് കയറാനാവും. 

അല്‍ഫോണ്‍സോ ഡാവിസ് 

കാനഡ ലോകകപ്പിന് എത്തുമ്പോള്‍ പ്രതീക്ഷ നല്‍കുന്ന താരമാണ് അല്‍ഫോണ്‍സോ ഡാവിസ്. ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ ബയേണിനൊപ്പം നിന്ന് അല്‍ഫോണ്‍സോ മുത്തമിട്ടപ്പോള്‍ ഈ നേട്ടത്തിലേക്ക് എത്തുന്ന ആദ്യ താരമായി അല്‍ഫോണ്‍സോ. 36 വര്‍ഷത്തിന് ശേഷം ആദ്യമായി കാനഡ ലോകകപ്പിന് യോഗ്യത നേടിയപ്പോള്‍ യോഗ്യതാ മത്സരങ്ങള്‍ നിര്‍ണായകമായിരുന്നു താരത്തിന്റെ പ്രകടനം. ബെല്‍ജിയം, ക്രൊയേഷ്യ, മൊറാക്കോ എന്നിവര്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്ന് കാനഡയ്ക്ക് പ്രീക്വാര്‍ട്ടറിലേക്ക് എത്തണം എങ്കില്‍ അല്‍ഫോണ്‍സോയുടെ പ്രകടനം നിര്‍ണായകമാവും. 

റോഡ്രിഗോ

ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരം. 18ാം വയസിലായിരുന്നു ഈ നേട്ടം. 2022ലേക്ക് എത്തുമ്പോള്‍ റയല്‍ മാഡ്രിഡിന്റെ പ്രധാന താരമായി ബ്രസീല്‍ താരം മാറി കഴിഞ്ഞു. ചെല്‍സിക്കെതിരെ കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ എക്‌സ്ട്രാ ടൈമില്‍ വന്ന റോഡ്രിഗോയുടെ ഗോള്‍ ആരാധകര്‍ക്ക് മറക്കാനാവില്ല. കഴിവും വേഗയതുമുള്ള വിങ്ങര്‍ ഖത്തറില്‍ ബ്രസീലിനായി ഗോള്‍ വല കുലുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

വിനീഷ്യസ് ജൂനിയര്‍ 

ലോകത്തിലെ ഏറ്റവും യുവ താരങ്ങളില്‍ ഒരാള്‍ എന്ന പേര് സ്വന്തമാക്കിയാണ് വിനീഷ്യര്‍ ജൂനിയറിന്റെ കളി. 2022ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെ തോല്‍പ്പിച്ച് റയല്‍ കിരീടം ചൂടിയപ്പോള്‍ വിജയ ഗോള്‍ വന്നത് ഈ ബ്രസീലിയന്‍ വിങ്ങറില്‍ നിന്നാണ്. 

ഒറെലിയന്‍ ചൗമെനി

മൊണാക്കോയില്‍ നിന്ന് ഒറെലിയന്‍ ചൗമെനിയെ സ്വന്തമാക്കാനാണ് റയല്‍ മാഡ്രിഡ് കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ആദ്യം ഇറങ്ങിയത്. പിഎസ്ജി, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നീ ക്ലബുകളെ മറികടന്നാണ് 22കാരനായ ഡിഫന്‍സീപ് മിഡ് ഫീല്‍ഡറെ റയല്‍ ടീമിലെത്തിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com