'ജെന്‍ഡര്‍ ഐഡന്റിറ്റി വെളിപ്പെടുത്താനാവാത്ത, സ്‌പോര്‍ട്‌സിനെ ഇല്ലാതാക്കുന്ന രാജ്യം'; ലോകകപ്പ് ബഹിഷ്‌കരിച്ച് ജര്‍മന്‍ ഫുട്‌ബോള്‍ ബാറുകള്‍

'ഒരു വ്യക്തിക്ക് അയാളുടെ ജെന്‍ഡര്‍ ഐഡന്റിറ്റി വെളിപ്പെടുത്തി സ്വതന്ത്രമായി ജീവിക്കാന്‍ സാധിക്കാത്ത രാജ്യമാണ്'
ഖത്തര്‍ ലോകകപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് ഡോര്‍ട്ട്മുണ്ട് ഫാന്‍സ് ഉയര്‍ത്തിയ ബാനര്‍/ഫോട്ടോ: എഎഫ്പി
ഖത്തര്‍ ലോകകപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് ഡോര്‍ട്ട്മുണ്ട് ഫാന്‍സ് ഉയര്‍ത്തിയ ബാനര്‍/ഫോട്ടോ: എഎഫ്പി

ബയേണ്‍: ലോകകപ്പ് നാളുകളിലേക്ക് ലോകം എത്തുമ്പോള്‍ ബെര്‍ളിനിലെ ഫാര്‍ഗോ ഫുട്‌ബോള്‍ ബാറിലും ആവേശം നുരപതഞ്ഞൊഴുകിയിരുന്നു. എന്നാല്‍ ഖത്തര്‍ ലോകകപ്പില്‍ അതുണ്ടാവില്ല. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തിന്റെ നിലപാടുകളില്‍ എതിര്‍പ്പറിയിച്ച് ജര്‍മനിയിലെ മറ്റൊരു ബാര്‍ കൂടി ലോകകപ്പ് മത്സരങ്ങളുടെ സമയം തുറക്കില്ലെന്ന് പ്രഖ്യാപിക്കുന്നു. 

സ്‌പോര്‍ട്‌സിനെ ഇല്ലായ്മ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു രാജ്യത്താണ് ലോകകപ്പ് നടക്കുന്നത്. ലോകത്തിന് മുന്‍പില്‍ തങ്ങളുടെ രാജ്യത്തെ മറ്റൊരു തലത്തില്‍ കാണിക്കാന്‍ വേണ്ടി മാത്രമാണ് അവര്‍ ഈ ടൂര്‍ണമെന്റ് നടത്തുന്നത്. ഒരു വ്യക്തിക്ക് അയാളുടെ ജെന്‍ഡര്‍ ഐഡന്റിറ്റി വെളിപ്പെടുത്തി സ്വതന്ത്രമായി ജീവിക്കാന്‍ സാധിക്കാത്ത രാജ്യമാണ് ഇത്, ബെര്‍ളിനിലെ ഫാര്‍ഗോ ബാറിന്റെ വക്താവ് പറയുന്നു. 

ഖത്തര്‍ ലോകകപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത ജര്‍മനിയിലെ ഒരു ഡസനോളം വരുന്ന ബാറുകളില്‍ ഒന്നാണ് ഫാര്‍ഗോയും. ലോകകപ്പ് മത്സരങ്ങളുടെ സമയത്താണ് ഫാര്‍ഗോ തുറന്ന് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഖത്തര്‍ ലോകകപ്പില്‍ ഓരോ ദിവസവും മത്സരങ്ങള്‍ അവസാനിച്ച് ഒരു മണിക്കൂറിന് ശേഷം മാത്രമേ ഫാര്‍ഗോ ഇനി തുറക്കൂ. 

പ്രവാസി തൊഴിലാളികളോടും വനിതകളോടും എല്‍ജിബിടിക്യു സമൂഹത്തോടുമുള്ള ഖത്തറിന്റെ സമീപനം ചൂണ്ടി വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ ആതിഥേയത്വം സ്വന്തമാക്കാന്‍ കഴിയാതിരുന്ന രാജ്യങ്ങളാണ് വിമര്‍ശനവുമായി എത്തുന്നത് എന്ന വാദമാണ് ഖത്തര്‍ പ്രധാനമായും ഉന്നയിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com