നാല് ഇന്നോവ ക്രിസ്റ്റ കൂടി; മൂന്ന് മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനും പുതിയ കാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th November 2022 10:07 PM  |  

Last Updated: 15th November 2022 10:07 PM  |   A+A-   |  

innova crysta new

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നാല് പുതിയ കാറുകള്‍ കൂടി വാങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. മൂന്ന് മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനുമാണ് പുതിയ കാറുകള്‍ വാങ്ങുന്നത്. നാല് ഇന്നോവ ക്രിസ്റ്റ വാങ്ങുന്നതിനായി ഒരു കോടി 30 ലക്ഷം രൂപ അനുവദിച്ചു. 

മന്ത്രിമാരായ ജിആര്‍ അനില്‍, വിഎന്‍ വാസവന്‍, വി അബ്ദുറഹ്മാന്‍ എന്നിവര്‍ക്കാണ് പുതിയ കാറുകള്‍ വാങ്ങുന്നത്. ചീഫ് വിപ്പ് എന്‍ ജയരാജിനും പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാന്‍ പണം അനുവദിച്ചിട്ടുണ്ട്. 

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയന്ത്രണം ഒഴിവാക്കിയാണ് പുതിയ വണ്ടികള്‍ വാങ്ങാന്‍ തീരുമാനിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വാഹനനികുതി കുടിശിക: തവണകളില്‍ മുടക്കം വരുത്തരുത്, നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ