വാഹനനികുതി കുടിശിക: തവണകളില്‍ മുടക്കം വരുത്തരുത്, നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th November 2022 09:04 PM  |  

Last Updated: 15th November 2022 09:04 PM  |   A+A-   |  

vehicle tax

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: വാഹന നികുതി കുടിശികയ്ക്ക് തവണകള്‍ അനുവദിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോവിഡ് പ്രതിസന്ധി, ഇന്ധന വില വര്‍ധന തുടങ്ങിയ കാരണങ്ങളാല്‍ വാഹന മേഖല നേരിടുന്ന പ്രതിസന്ധിമൂലം നികുതി അടയ്ക്കാനാവാത്ത സാഹചര്യം പരിഗണിച്ചാണ് നികുതി കുടിശികയ്ക്ക് സര്‍ക്കാര്‍ തവണകള്‍ അനുവദിച്ചത്. 

വ്യക്തിഗത അപേക്ഷകളിന്മേലാണ് ഇത് അനുവദിച്ചിരുന്നത്. എന്നാല്‍ തവണകള്‍ കൃത്യമായി അടയ്ക്കാതെ വീണ്ടും തവണകള്‍ക്കായി അപേക്ഷ സമര്‍പ്പിക്കുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം. 

സര്‍ക്കാരിന് ലഭിക്കേണ്ട നികുതി വരുമാനം കൃത്യമായി ലഭിക്കാത്ത സാഹചര്യം പരിഗണിച്ചാണ് നടപടി. ഇനിമുതല്‍ വാഹനനികുതി കുടിശികയ്ക്ക് അനുവദിക്കുന്ന തവണകളില്‍ മുടക്കം വരുത്തിയാല്‍ വീണ്ടും തവണകള്‍ അനുവദിക്കില്ലെന്നും ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തിയില്ല'; സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ