മുന്നില്‍ നിന്ന് നയിച്ച് ബ്രൂണോ, വല കുലുക്കി അരങ്ങേറ്റക്കാരന്‍ ഗോണ്‍സാലോയും; നൈജീരിയയെ 4-0ന് തകര്‍ത്ത് പോര്‍ച്ചുഗല്‍ 

ലോകകപ്പിന് മുന്‍പായുള്ള സൗഹൃദ മത്സരത്തില്‍ നൈജിരിയയെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്ത് പോര്‍ച്ചുഗല്‍
portugal
portugal

ലിസ്ബണ്‍: ലോകകപ്പിന് മുന്‍പായുള്ള സൗഹൃദ മത്സരത്തില്‍ നൈജിരിയയെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്ത് പോര്‍ച്ചുഗല്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
റൊണാള്‍ഡോ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് മാറി നിന്നെങ്കിലും നൈജീരിയക്ക് മേല്‍ പൂര്‍ണ ആധിപത്യം പുലര്‍ത്തിയായിരുന്നു പോര്‍ച്ചുഗലിന്റെ കളി. 

പെനാല്‍റ്റി ഉള്‍പ്പെടെ മധ്യനിര താരം ബ്രൂണോ ഫെര്‍ണാണ്ടസ് രണ്ട് ഗോള്‍ നേടി. 9ാം മിനിറ്റില്‍ വല കുലുക്കി ബ്രൂണോയാണ് ഗോള്‍വേട്ട തുടങ്ങിയത്. പിന്നാലെ 35ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലാക്കി ബ്രൂണോ ലീഡ് ഉയര്‍ത്തി. ബോക്‌സിനുള്ളില്‍ നൈജീരിയന്‍ താരത്തിന്റെ കയ്യില്‍ ബെര്‍ണാഡോ സില്‍വയുടെ ക്രോസ് തട്ടിയതിനെ തുടര്‍ന്നാണ് പെനാല്‍റ്റി ലഭിച്ചത്. 
 
82ാം മിനിറ്റില്‍ അരങ്ങേറ്റക്കാരന്‍ ഗോണ്‍സാലോ റാമോസിലൂടെയാണ് പോര്‍ച്ചുഗലിന്റെ മൂന്നാമത്തെ ഗോള്‍ എത്തിയത്. രണ്ട് മിനിറ്റ് മാത്രം പിന്നിട്ടപ്പോഴേക്കും ജാവോ മരിയോയിലൂടെ പോര്‍ച്ചുഗല്‍ നാലാം ഗോള്‍ വലയിലാക്കി. പാസുകളുടെ കൃത്യതയില്‍ 90 ശതമാനം മികവ് കാണിച്ച പോര്‍ച്ചുഗല്‍ പന്തടക്കത്തിലും പാസുകളുടെ എണ്ണത്തിലും നൈജീരിയയേക്കാള്‍ ബഹുദൂരം മുന്‍പില്‍ നിന്നു. 

വയറ്റിലെ അണുബാധയെ തുടര്‍ന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നൈജീരിയക്കെതിരെ ഇറങ്ങിയില്ല. പോര്‍ച്ചുഗല്‍ സംഘം ഇന്ന് ലിസ്ബണില്‍ നിന്ന് ദോഹയിലേക്ക് തിരിക്കും. നവംബര്‍ 24നാണ് പോര്‍ച്ചുഗലിന്റെ ലോകകപ്പിലെ ആദ്യ മത്സരം. ഘാനയാണ് എതിരാളികള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com